ഇ-കൊമേഴ്‌സ് വില്‍പ്പന ഇരട്ടിയാക്കാനൊരുങ്ങി അഡിഡാസ്; പ്രതിവര്‍ഷം 10.7 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

March 11, 2021 |
|
News

                  ഇ-കൊമേഴ്‌സ് വില്‍പ്പന ഇരട്ടിയാക്കാനൊരുങ്ങി അഡിഡാസ്; പ്രതിവര്‍ഷം 10.7 ബില്യണ്‍ ഡോളര്‍ ലക്ഷ്യം

ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് രംഗത്തെ വില്‍പ്പന ഇരട്ടിയാക്കാനൊരുങ്ങി ജര്‍മ്മന്‍ സ്പോര്‍ട്സ് വെയര്‍ കമ്പനിയായ അഡിഡാസ്. ഓണ്‍ലൈന്‍ വഴി 2025 ഓടെ പ്രതിവര്‍ഷം (10.7 ബില്യണ്‍ ഡോളര്‍) വരെ വില്‍പ്പന നടത്താനാണ് അഡിഡാസ് ലക്ഷ്യമിടുന്നത്. നിലവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 12-14 ശതമാനമാണ്. കൊറോണ വൈറസ് പ്രതിസന്ധി വില്‍പ്പനയെയും ലാഭത്തെയും തകര്‍ക്കുന്നതിനുമുമ്പ് 2019 ല്‍ നേടിയ 11.3 ശതമാനത്തില്‍ നിന്ന് കരകയറാനാണ് ലക്ഷ്യമിടുന്നത്.

ഇ-കൊമേഴ്സ് വില്‍പ്പന ഇരട്ടിയാക്കുകയും ലാഭം എതിരാളികളായ നൈക്കിന്റെ അടുത്തെത്താനുമുള്ളതാണ് ഈ പഞ്ചവത്സര പഞ്ചവത്സര പദ്ധതി. പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ സുസ്ഥിരമാക്കുകയും ചെയ്യുന്നു. കൊറോണ വൈറസ് ലോക്ക്‌ഡൌണുകള്‍ക്ക് ശേഷം കമ്പനി 95 ശതമാനം സ്റ്റോറുകളും വീണ്ടും പുനരാരംഭിച്ചിട്ടുണ്ട്. അഡിഡാസ് ഓഹരികള്‍ പ്രതീക്ഷിച്ച നാലാം ത്രൈമാസ ഫലത്തേക്കാള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും 1108 ജിഎംടിയുടെ 6% വ്യാപാരം നടത്താനുള്ള പദ്ധതി ആരംഭിച്ചതിന് ശേഷം ഇത് കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇത് ജര്‍മ്മന്‍ ബ്ലൂ-ചിപ്പ് സൂചികയിലെ ഏറ്റവും മികച്ച വളര്‍ച്ചാനിരക്കാണ്.

കൊറോണ വൈറസ് വ്യാപനത്തോടെ സ്പോര്‍ട്ടിംഗ് ഗുഡ്‌സ് വ്യവസായത്തിന് അടച്ചുപൂട്ടല്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, ലോക്ക്ഡൗണ്‍ സമയത്ത് കൂടുതല്‍ പേര്‍ വ്യായാമവും യോഗയും ചെയ്യാന്‍ ആരംഭിച്ചതിനാല്‍ കൂടുതല്‍ ഓണ്‍ലൈന്‍ വില്‍പ്പനയിലുടെ നഷ്ടം നികത്താന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്പോര്‍ട്സ് വെയര്‍ ബ്രാന്‍ഡായ നൈക്കെയിലേക്കും ഓണ്‍ലൈന്‍ എക്‌സസൈസ് അപ്ലിക്കേഷനുകളിലേക്കും ആളുകള്‍ കൂട്ടമായി ലോഗിന്‍ ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഉയര്‍ന്ന ഓണ്‍ലൈന്‍ വില്‍പ്പന വര്‍ധിപ്പിച്ചതായും പറഞ്ഞു.

അഡിഡാസ് കമ്പനി ഡിജിറ്റല്‍ രംഗത്തേത്ത് ചുവടുറപ്പിക്കുന്നതോടെ ഒരു ബില്യണ്‍ യൂറോയില്‍ കൂടുതല്‍ നിക്ഷേപിക്കുകയും 2025 ഓടെ 10 ഉല്‍പ്പന്നങ്ങളില്‍ ഒമ്പത് വരുമാനം സുസ്ഥിരമാക്കുകയും ചെയ്യുകയുമാണ് പ്രധാനലക്ഷ്യം. അതേ സമയം കൂടുതല്‍ പുനരുപയോഗവും ജൈവ നശീകരണ വസ്തുക്കളും ഉപയോഗിക്കുകയുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved