
കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഒരൊറ്റ പദ്ധതിയിലൂടെ വിവിധ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ സഹായിക്കുന്ന ഹൈപ്പര്‍ പേഴ്സണലൈസ്ഡ് ടേം പദ്ധതിയായ ഡിജിഷീല്‍ഡ് പദ്ധതി അവതരിപ്പിച്ചു. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അധിക നേട്ടങ്ങള്‍, സംയുക്ത ജീവിത പരിരക്ഷ, മാരക രോഗങ്ങള്‍ക്കെതിരായ പരിരക്ഷ, റൈഡറുകള്‍ തുടങ്ങി ഓരോ വ്യക്തിക്കും തനിക്ക് അനുയോജ്യമായ രീതിയില്‍ പരിരക്ഷകള്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന സമഗ്ര സാമ്പത്തിക സുരക്ഷ നല്‍കുന്ന പദ്ധതിയാണിത്.
ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലെ ബാധ്യതകള്‍ക്ക് അനുസൃതമായി പരിരക്ഷ ലഭ്യമാക്കും വിധം മുന്‍ നിശ്ചിത വിരമിക്കല്‍ പ്രായത്തിനു ശേഷം പരിരക്ഷാ തുക കുറക്കുവാനും ഇതില്‍ സൗകര്യമുണ്ട്. 100 വയസു വരെ പരിരക്ഷ നല്‍കുന്ന പദ്ധതിയില്‍ പരിരക്ഷാ തുക കുറക്കാന്‍ അവസരം നല്‍കുന്നത് ലൈഫ് ഇന്‍ഷുറന്‍സ് രംഗത്ത് ഇതാദ്യമായാണ്. പ്രീമിയം അടക്കുന്ന കാലാവധി, പോളിസി കാലാധി, മരണാനന്തര ആനുകൂല്യങ്ങള്‍ നല്‍കല്‍ തുടങ്ങിയവയെല്ലാം ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ചു തെരഞ്ഞെടുക്കാന്‍ വിവിധ രീതികളും ലഭ്യമാക്കിയിട്ടുണ്ട്.
ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ അഭാവത്തില്‍ പരിരക്ഷാ തുകയുടെ 1.25 ശതമാനം ആശ്രിതര്‍ക്ക് പ്രതിമാസ വരുമാനമായി ലഭിക്കുന്ന രീതിയും തെരഞ്ഞെടുക്കാന്‍ ഈ പദ്ധതിയില്‍ സൗകര്യമുണ്ട്. 42 മാരക രോഗങ്ങള്‍ക്കെതിരായ പരിരക്ഷയാണ് തെരഞ്ഞെടുക്കാവുന്ന മറ്റൊരു നേട്ടം. ജോയിന്റ് ലൈഫ് പ്രൊട്ടക്ഷന്‍ പദ്ധതി തെരഞ്ഞെടുത്ത് ഭാര്യയ്ക്കോ ഭര്‍ത്താവിനോ ഇതേ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും സാധിക്കും.
സമീപ കാലത്തെ അനിശ്ചിതത്വങ്ങള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സവിശേഷതകള്‍ക്ക് അനുസൃതമായ പരിരക്ഷ ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയാണ് എടുത്തു കാട്ടിയതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു ചൂണ്ടിക്കാട്ടി. ഉപഭോക്തൃ കേന്ദ്രീകൃതമായ തങ്ങളുടെ നീക്കങ്ങള്‍ക്കുള്ള മറ്റൊരു സാക്ഷ്യപത്രമാണ് ഡിജിഷീല്‍ഡെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ക്ക് അനുയോജ്യമായ സമഗ്ര പരിരക്ഷാ പദ്ധതികള്‍ തയ്യാറാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.