
ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കാന്‍ ഫെയ്‌സ്ുക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗ്രൂപ്പ് അഡ്മിനുകളെ സഹായിക്കാനും ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനുമാണ് പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ എത്തിക്കുകയെന്നാണ് പുതിയ ഫീച്ചറിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്. ഇതുവഴി ഗ്രൂപ്പിലെ അംഗം നിയമം ലംഘിച്ചാല്‍ അവരെ ഒഴിവാക്കുന്നതിനും മെമ്പര്‍ഷിപ്പ് അപേക്ഷകളെല്ലാം സേര്‍ച്ച് ചെയ്യാനും സാധിക്കും വിധമാണ് പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് തയ്യാറിക്കിയിട്ടുള്ളത്.
ഫീച്ചറിന് പുറമെ മെമ്പര്‍ഷിപ്പും ഗ്രൂപ്പ് അംഗങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക്‌സ നല്‍കും, പുതിയ ഫീച്ചര്‍ ഫെയ്‌സ്ബുക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കൊണ്ടു വരും. മെമ്പര്‍ഷിപ്പ് നിയമം ഫെയ്‌സ്ബുക്ക് ആദ്യം അവതരിപ്പിക്കുക നോര്‍ത്ത് അമേരക്കന്‍ മേഖലയിലായിരിക്കും. പുതിയ ഫീച്ചര്‍ വരുന്നതോടെ അഡ്മനുകള്‍ പോസ്റ്റുകളെല്ലാം വളരെ എളുപ്പത്തില്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കും.