
സാന്‍ഫ്രാന്‍സിസ്‌കോ: ഒന്നരപതിറ്റാണ്ടുകളോളം നീണ്ട കൂട്ടുകെട്ട് ആപ്പിളും ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റെലും അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് തിങ്കളാഴ്ച നടക്കുന്ന ആപ്പിള്‍ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സില്‍ പ്രഖ്യാപനം ഉണ്ടാകും എന്നാണ് വിവരം. തങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക് വേണ്ടുന്ന ചിപ്പുകള്‍ സ്വയം നിര്‍മ്മിക്കാനുള്ള വഴികളാണ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളില്‍ ഒന്നായ ആപ്പിള്‍ ആലോചിക്കുന്നത് എന്നാണ് സൂചന.
ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ട വാര്‍ത്തയോടെ പ്രതികരിക്കാന്‍ ഇന്റെലോ, ആപ്പിളോ തയ്യാറായിട്ടില്ല. എങ്കിലും നേരത്തെ തന്നെ ബ്ലൂംബെര്‍ഗ് അടക്കമുള്ള സൈറ്റുകള്‍ ഈ സാധ്യതകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2005 മുതല്‍ ആപ്പിള്‍ തങ്ങളുടെ മാക് പ്രോഡക്ടുകളില്‍ ഇന്റെലിന്റെ ചിപ്പാണ് ഉപയോഗിപ്പെടുത്തുന്നത്.
പുതിയ തീരുമാനത്തോടെ സ്വയം പിസി ചിപ്പുകള്‍ നിര്‍മ്മിക്കുന്നതോടെ ആപ്പിളിന് തങ്ങളുടെ മാക് പ്രോഡക്ടിന് മുകളില്‍ കൂടുതല്‍ നിയന്ത്രണം ലഭിക്കും. ഇപ്പോള്‍ തന്നെ എആര്‍എം ലൈസന്‍സുകളില്‍ ഫീച്ചര്‍ കസ്റ്റമറൈസ് ചെയ്ത് ആപ്പിള്‍ ഐഫോണ്‍ ഐപാഡ് എന്നിവയ്ക്കായി സ്വതന്ത്ര്യമായി ചിപ്പുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ രീതി തന്നെയാണ് അടുത്തതായി പിസികള്‍ക്കും ആപ്പിള്‍ ചിപ്പ് നിര്‍മ്മാണത്തിനായി സ്വീകരിക്കുക എന്നാണ് സൂചന.
അതേ സമയം ഇപ്പോള്‍ തന്നെ തങ്ങളുടെ ആപ്പിള്‍ ഐഫോണ്‍, ഐപാഡ് ചിപ്പ് നിര്‍മ്മാണത്തിനായി ആപ്പിള്‍ തായ്വാനിലെ പ്രദേശിക ചിപ്പ് നിര്‍മ്മാതാക്കളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം സാധ്യതകള്‍ ആപ്പിള്‍ ഉപയോഗപ്പെടത്തിയേക്കും എന്നാണ് സൂചനകള്‍. ഇപ്പോള്‍ തന്നെ ഫോണുകള്‍ അസംബ്ല് ചെയ്യാന്‍ ഫോക്‌സ് കോണ്‍ പോലുള്ളവയുടെ പ്ലാന്റ് ആപ്പിള്‍ ഉപയോഗിക്കുന്നുണ്ട്.