
ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ് എയര്‍ അറേബ്യ. യുനൈറ്റഡ് അറേബ്യ എമിറേറ്റ്‌സ് ഷാര്‍ജാ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനി 2019 ല്‍ വന്‍ നേട്ടം കൊയ്തിരിക്കുകയാണ്. പോയ വര്‍ഷം കമ്പനി അറ്റാദായത്തില്‍ റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിട്ടുള്ളത്. 2019 ല്‍ കമ്പനിയുടെ അറ്റാദായം ഒരു ബില്യണ്‍ ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. അതായത് അറ്റാദായത്തില്‍ 80 ശതമാനം വര്‍ധനവാണ് പോയവര്‍ഷം കമ്പനിക്ക് ഉണ്ടായിട്ടുള്ളത്. 2018 നേക്കാള്‍ മികച്ച നേട്ടമാണ് എയര്‍ ഏഷ്യ കൈവരിച്ചത്.
അതേസമയം അബ്രാജിന്റ തകര്‍ച്ചയും, നിക്ഷേപ മേഖലയില്‍ കമ്പനിക്ക് നേരിട്ട മൂല്യത്തകര്‍ച്ചയും ഒഴിവാക്കി കൊണ്ടുള്ള കണക്കാണിതെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. 2018 നെ അപകേഷിച്ച് കമ്പനിയുടെ ലാഭത്തില്‍ 4.75 ബില്യണ്‍ ദിര്‍ഹം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്, മികച്ച സേവനം എന്നിവയാണ് കമ്പനിയുടെ ലാഭത്തില്‍ വര്‍ധനവ് രേഖപ്പെടുത്താന്‍ കാരണം. അതായത് ഏകദേശം 12 മില്യണ്‍ യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം എയര്‍ അറേബ്യ വഹിച്ചുകൊണ്ടുപോയത്.
മാത്രമല്ല. ഈജിപ്ത്. മൊറോകോ, എന്നിവടങ്ങളിലേക്കുള്ള യാത്രയില്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. മുന്‍വര്‍ഷം എയര്‍ അറേബ്യ പതിനൊന്ന് മില്യണ്‍ യാത്രക്കാരെയാണ് വഹിച്ചുകൊണ്ടുപോയത്. എന്നാല്‍ മുന്‍വര്‍ഷം 11 മില്യണ്‍ ആളുകളെയാണ് എയര്‍ അറേബ്യ വഹിച്ചുകൊണ്ടുപോയത്. എന്നാല്‍ 2019 വ്യോമയാന മേഖല വലിയ പ്രതസിന്ധികളിലൂടെയായിരുന്നു കടന്നുപോയത്. ഇതിനിടയിലാണ് കമ്പനി മികച്ച നിലവാരം പുലര്‍ത്തിയിരിക്കുന്നത്.
2019 ഡിസംബര്‍ 31 ന് അവസാനിച്ച നാലാം പാദത്തില്‍ എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായത്തില്‍ 199 മില്യണ്‍ ദിര്‍ഹം രേഖപ്പെടുത്തിയിട്ടുണ്ട്. മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിയുടെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 1.14 ബില്യണ്‍ ദിര്‍ഹമാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തില്‍ കമ്പനിയുടെ യാത്രാക്കാരുടെ എണ്ണത്തിലും വര്‍ധവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ കമ്പനിയുടെ യാത്രാക്കാരുടെ എണ്ണം 2.7 മില്യണായി ഉയര്‍ന്നിട്ടുണ്ട്.
2019 ല്‍ മൂന്ന് പുതിയ എയര്‍ ബസുകളാണ് കമ്പനി വാങ്ങിയത്. എയര്‍ബസ് A321 നിയോ എല്‍ആര്‍ വിമാനങ്ങളാണ് കമ്പനി വാങ്ങിയത്. ഇതോടെ കമ്പനിയുടെ വിമാനങ്ങളുടെ എണ്ണം 55 ആയി ഉയരുകയും ചെയ്തു. മാത്രമല്ല കമ്പനി പുതുതായി 16 റൂട്ടുകളില്‍ സര്‍വീസ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കമ്പനി 14 ബില്യണ്‍ ഡോളര്‍ ചിലവിട്ട് 120 വിമാനങ്ങളും നടപപ്പുവര്‍ഷം വാങ്ങാന്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി 14 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകള്‍ നല്‍കിയിട്ടുമുണ്ട്. ദുബായില്‍ സംഘടിപ്പിച്ച എയര്‍ ഷോയിലാണ് കമ്പനി പുതിയ ഓര്‍ഡറുകള്‍ നല്‍കിയത്.