എയര്‍ ഇന്ത്യയില്‍ വേതന രഹിത അവധിക്ക് അപേക്ഷിച്ചത് 59 ജീവനക്കാരെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി

September 22, 2020 |
|
News

                  എയര്‍ ഇന്ത്യയില്‍ വേതന രഹിത അവധിക്ക് അപേക്ഷിച്ചത് 59 ജീവനക്കാരെന്ന് മന്ത്രി ഹര്‍ദീപ് സിങ് പുരി

ന്യൂഡല്‍ഹി: ആകെ 59 ജീവനക്കാരാണ് എയര്‍ ഇന്ത്യയില്‍ വേതന രഹിത അവധിക്ക് അപേക്ഷിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിങ് പുരി. ജൂലൈയിലാണ് വേതന രഹിത അവധി ആവിഷ്‌കരിച്ചത്. ജൂലൈ 14 ന് ഇറക്കിയ ഉത്തരവിലാണ് വകുപ്പ് മേധാവികളോടും റീജണല്‍ ഡയറക്ടര്‍മാരോടും കാര്യക്ഷമത, ആരോഗ്യം,  തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ച് വേതന രഹിത അവധിക്കായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടത്.

ഇതിന് പുറമെ ജീവനക്കാര്‍ക്ക് സ്വയമേ ഈ അവധിക്ക് അപേക്ഷിക്കാമെന്നും മാനേജ്‌മെന്റ് പറഞ്ഞിരുന്നു. കൊവിഡിനെ തുടര്‍ന്ന് നേരിട്ട പ്രതിസന്ധിയില്‍ എയര്‍ ഇന്ത്യയടക്കം വ്യോമ ഗതാഗത സെക്ടറിലെ കമ്പനികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടിരുന്നു. 2018-19 കാലത്ത് കമ്പനിയുടെ നഷ്ടം 8500 കോടിയായിരുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved