എയര്‍ഇന്ത്യ ഏറ്റെടുക്കല്‍; നിലപാട് പ്രഖ്യാപിക്കാന്‍ സമയമായില്ലെന്ന് ടാറ്റാഗ്രൂപ്പ് ചെയര്‍മാന്‍

February 07, 2020 |
|
News

                  എയര്‍ഇന്ത്യ ഏറ്റെടുക്കല്‍; നിലപാട് പ്രഖ്യാപിക്കാന്‍ സമയമായില്ലെന്ന് ടാറ്റാഗ്രൂപ്പ് ചെയര്‍മാന്‍

നോയിഡ: എയര്‍ഇന്ത്യയെ ഏറ്റെടുക്കാന്‍ ടാറ്റാ ഗ്രൂപ്പിന് താല്‍പ്പര്യപത്രം സമര്‍പ്പിക്കുമോയെന്ന കാര്യത്തില്‍ ഉത്തരം പറയാന്‍ സമയമായിട്ടില്ലെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന ഓട്ടോ എക്‌സ്‌പോ വേദിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. എയര്‍ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍ക്കാനൊരുങ്ങുന്ന പശ്ചാത്തലത്തില്‍ തങ്ങള്‍ സ്ഥാപിച്ച കമ്പനിയെ തിരിച്ച് സ്വന്തമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ ടാറ്റാ ഗ്രൂപ്പ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിസ്താരയില്‍ ടാറ്റയുടെ പങ്കാളിയായ സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി  ചേര്‍ന്ന് എയര്‍ഇന്ത്യയെ ഏറ്റെടുക്കാനാണ് പദ്ധതി.

എയര്‍ഏഷ്യ ഇന്ത്യയില്‍ 49% ഓഹരിയുള്ള മലേഷ്യന്‍ നിക്ഷേപകന്‍ ടോണി ഫെര്‍ണാണ്ടസുമായി ടാറ്റയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യയുടെ ബജറ്റ് സര്‍വീസായ എഐ എക്‌സ്പ്രസുമായി ലയിപ്പിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. എയര്‍ഏഷ്യ ഇന്ത്യയുടെ 51% ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് സ്വന്തമാണ്. മൂന്നാമതൊരു വിമാനക്കമ്പനി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എന്‍ ചന്ദ്രശേഖരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എയര്‍ഇന്ത്യയെ സ്വന്തമാക്കിയാലും ലയനത്തിലൂടെ രണ്ട് വിമാനക്കമ്പനികള്‍ നിലനിര്‍ത്തുകയാണ് ചെയ്യുക.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved