
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ് (എഐഎച്ച്എല്‍) കടപത്ര വില്‍പ്പനയിലൂടെ 7,000 കോടി രൂപോളം സമാഹരിച്ചതായി റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യയുടെ വായ്പകളുടെയും ആസ്തികളുടെയും ചില ഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി രൂപീകരിച്ച ഒന്നാണ് എയര്‍ ഇന്ത്യ അസറ്റ്‌സ് ഹോള്‍ഡിങ് ലിമിറ്റഡ്. നിശ്ചിത പരിധിയിലധികം ചിലര്‍ വാങ്ങലുകരായി എത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാപ്പിറ്റല്‍ തുടങ്ങിയവരെല്ലാം വാങ്ങലുകാരായി എത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ബോണ്ട് അവതരണത്തിലൂടെ സഹായിച്ചേക്കും. എയര്‍ ഇന്ത്യയുടെ ആകെ വരുന്ന കടം 58,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് വര്‍ഷത്തിലധികം കാലാവധിയുള്ള കടപത്രമാണ് എയര്‍ ഇന്ത്യ വിപണിയില്‍ എത്തിച്ചതെന്നാണ് റിപ്പോര്‍ട്ട്. 20,830 കോടി രൂപയോളം മൂല്യം കണക്കാക്കുന്ന മൊത്തം താത്പര്യപത്രമാണ് ആകെ എര്‍ ഇന്ത്യക്ക് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ നിക്ഷേപകരുടെ ഒഴുക്കുണ്ടചാകുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കടപത്രത്തിന്റെ നേട്ടം എഐഎച്ച്എല്ലിനാണ്. എന്നാല്‍ കൂടുതല്‍ തുക സമാഹരിക്കാന്‍ എയര്‍ ഇന്ത്യ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കടപത്ര അവതരണം നടത്തിയേക്കും.
എന്നാല്‍ കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ ആരും എത്താതിരുന്നതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള തീരുമാനം എടുത്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.