എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ നടപടി തുടങ്ങി; ലോഗോയും, ഭാഗ്യചിഹ്നവും ഇനി സ്വകാര്യ കമ്പനികള്‍ക്ക് സ്വന്തം

October 22, 2019 |
|
News

                  എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ നടപടി തുടങ്ങി; ലോഗോയും, ഭാഗ്യചിഹ്നവും ഇനി സ്വകാര്യ കമ്പനികള്‍ക്ക് സ്വന്തം

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം പൂര്‍ണമായും നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ ലോഗോയും, ഭാഗ്യ ചിഹ്നമായ മാഹാരാജവും എയര്‍ ഇന്ത്യ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഇനി സ്വന്തം.  എയര്‍ ഇന്ത്യയുടെ മറ്റ് അനുബന്ധ സാമഗ്രികളും സ്വകാര്യ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്  വെവ്വേറെയാകും കേന്ദ്രസര്‍ക്കാര്‍ വില്‍ക്കുക. മറ്റ് ബ്രാന്‍ഡുകള്‍ എയര്‍ ഇന്ത്യയില്‍ മാത്രമായതിനാലാണ് അത് വാങ്ങുന്നവര്‍ക്ക് മാത്രമായി കമ്പനി വെവ്വേറെ നല്‍കുക. 

എയര്‍ ഇന്ത്യയുടെ ഉപ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ്, അലയന്‍സ് എയര്‍, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ സിംഗപ്പൂര്‍ ടെര്‍മിനല്‍ സര്‍വീസസ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരികളും കേന്ദ്രസര്‍ക്കാര്‍ വെവ്വേറെയാകും വിറ്റഴിക്കുക. ഇ-ബിഡ്ഡ് വഴിയാകും കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ പ്രധാനമായും വിറ്റഴിക്കുക. 

എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതസിന്ധി പരിഹരിക്കണമെങ്കില്‍ എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികള്‍ വിറ്റഴിക്കേണ്ടി വരും.  നിലവില്‍  എയര്‍ ഇന്ത്യയ്ക്ക് 2018 മാര്‍ച്ച് വരെ ആകെ കടമായി ഉണ്ടായിരുന്നത് 55,000 കോടി രൂപയോളമായിരുന്നു. 2019 ലേക്കതെത്തയപ്പോള്‍ എയര്‍ ഇന്ത്യയുടെ ആകെ കടം 58,351.93  കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതസിന്ധി മൂലം അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തകളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved