
ന്യൂഡസല്‍ഹി: എയര്‍ ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വഴികള്‍ തേടാനുള്ള നീക്കത്തിലാണിപ്പോള്‍. എയര്‍ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഓഹരികള്‍ ഏറ്റെടുക്കുന്ന കമ്പനികള്‍ക്ക് ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരമടക്കം നല്‍കിയേക്കും. അദിക ജീവനക്കാരെ പിരിച്ചുവിടാനുള്ള അധികാരമടക്കം കമ്പനികള്‍ക്ക് 100 ശതമാനം സ്വകാര്യവത്ക്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ ശക്തമായ വിമര്‍ശനമാണ് സര്‍ക്കാറിനെതിരെ ഇപ്പോള്‍ ഉയര്‍ന്നുവരുന്നുവരുന്നത്.
എന്നാല്‍ ഓഹരി വില്‍പ്പനയിലൂടെ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം തന്നെ നിലനില്‍ ഇല്ലാതായി പോകാന്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.
എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ള പണം എയര്‍ ഇന്ത്യ അടുത്ത വെള്ളിയാഴ്ച്ചക്കകം നല്‍കിയില്ലെങ്കില്‍ ഇന്ധനം നല്‍കില്ലെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ എന്നീ കമ്പനികളാണ് എയര്‍ ഇന്ത്യക്ക് ശകതമയ താക്കീത് നല്‍കിയിരിക്കക്കുനന്നത്. കൊച്ചി, മൊഹാലി, പട്ന, റാഞ്ചി എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള എണ്ണ വിതരണമാണ് എണ്ണ കമ്പനികള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
അയ്യായിരം കോടി രൂപ ഇന്ധന വിതരണവുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യ അടച്ചുതീര്‍ക്കാനുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കമ്പനിക്ക് ഇത്തരമൊരു സാചര്യം ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. എന്നാല്‍ എയര്‍ ഇന്ത്യയ്ക്ക് 2018 മാര്‍ച്ച് വരെ ആകെ കടമായി ഉണ്ടായിരുന്നത് 55,000 കോടി രൂപയോളമായിരുന്നു. 2019 ലേക്കത്തിയപ്പോള്‍ എയര്‍ ഇന്ത്യയുടെ ആകെ കടം 58,351.93 കോടി രൂപയായി ഉയരുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. എയര്‍ ഇന്ത്യ ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതസിന്ധി മൂലം അടുത്ത മാസം മുതല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തകളും ഇതിനകം പ്രചരിച്ചിട്ടുണ്ട്. കടബാധ്യത തീര്‍ക്കാന്‍ എയര്‍ ഇന്ത്യയുടെ ആസ്തികള്‍ വിറ്റഴിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്.