എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണത്തിനെതിരെ ജീവനക്കാര്‍; സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം പിന്‍വലിപ്പിക്കും; ജീവനക്കാര്‍ സമരത്തിലേക്കിറങ്ങിയാല്‍ സര്‍ക്കാര്‍ നേരിടേണ്ടി വരിക ഏറ്റവും വലിയ വെല്ലുവിളി

December 28, 2019 |
|
News

                  എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണത്തിനെതിരെ ജീവനക്കാര്‍; സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി തീരുമാനം പിന്‍വലിപ്പിക്കും;  ജീവനക്കാര്‍ സമരത്തിലേക്കിറങ്ങിയാല്‍ സര്‍ക്കാര്‍ നേരിടേണ്ടി വരിക ഏറ്റവും വലിയ വെല്ലുവിളി

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയെ സ്വാകര്യവ്തക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍  നീക്കത്തിനെതിരെ ജീവനക്കാര്‍ സമരത്തിനൊരുങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.  മുടങ്ങിക്കിടക്കുന്ന ശമ്പളം തിരിച്ചുപിടിക്കുക, സ്വകാര്യവ്തക്കരണം തടയുക തുടങ്ങിയ ലക്ഷ്യങ്ങല്‍  പൂര്‍ത്തീകരിക്കാനാണ് ജീവനക്കാര്‍ സമരത്തിലേക്ക് പ്രവേശിക്കുന്നത്.  സ്വകാര്യവത്ക്കരണം തടയുന്നതിന് എന്‍സിഎല്‍ടിയെ സമീപിക്കുകയോ, സര്‍ക്കാറിനെ സമ്മര്‍ദ്ദത്തിലാക്കുകയോ ചെയ്യുകയെന്നതാണ് തൊഴിലാളി സംഘടനകള്‍ ലക്ഷ്യമിടുന്നത്.  

സ്വകാര്യവത്ക്കരണം അവസാനിപ്പിച്ച് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത  വരുത്തണമെന്നാണ് എന്‍ജിനീയേഴ്‌സ് യൂണിയന്‍ നിലവില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.  എന്നാല്‍ വിമാന കമ്പനി അടച്ചൂപൂട്ടാനാണ് സര്‍ക്കാര്‍ തീരുമനമെങ്കില്‍ അത് എത്രയും വേഗം സര്‍ക്കാര്‍ അറിയിക്കുക. ജനുവരി എട്ട് മുതല്‍ സര്‍ക്കാറുമായി ചര്‍ച്ചകള്‍ നടത്താനാണ് തൊഴിലാളി സംഘടനകള്‍  ലക്ഷ്യമിടുന്നതെന്നാണ് വിവരം. എന്നാല്‍ വ്യോമയാന മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായ 2020 ലെ ബജറ്റില്‍ 100 ശതമാനം വിദേശ നിക്ഷേപമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.  

എയര്‍ ഇന്ത്യയുടെ കടബാധ്യതയ്ക്ക് പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവത്ക്കരണം ശക്തമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ഇടപെടലുകളും കേന്ദ്രസര്‍ക്കാര്‍ നടത്തിയേക്കും. അതേസമയം എയര്‍ ഇന്ത്യയുടെ കടവുമായി ബന്ധപ്പെട്ട ആശങ്കകള്‍ ലഘൂകരിക്കാനും, നിക്ഷേപകര്‍ക്ക് കൂടുതല്‍ അനുകൂലമായ വ്യവസ്ഥകള്‍ കൊണ്ടുവരാനും കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയേക്കും.  കമ്പനിയുടെ 11 ബില്യണ്‍ ഡോളര്‍ വരുന്ന കടമാണ് നിക്ഷേപകരെ എയര്‍ ഇന്ത്യയില്‍  നിന്ന് പിന്തിരിപ്പിക്കുന്ന മുഖ്യഘടകം.  

എന്നാല്‍ എയര്‍ ഇന്ത്യയുടെ പകുതിയോളം കടബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ 30000 കോടി രൂപയുടെ കടബാധ്യതയാണ് സ്വകാര്യ നിക്ഷേപകരുടെ മേല്‍ ഉണ്ടാവുക. ഏകദേശം 50000 കോടി രൂപയിലധികം കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ജീവനക്കാരുടെ ശമ്പളത്തിനും, വ്യോമയാന ഇ്ന്ധനത്തിനും വേണ്ടി കമ്പനിക്ക് ഭീമമായ തുകയാണ്  ചിലവിനത്തില്‍ മാത്രം വരുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്.  നിലവില്‍ എയര്‍ ഇന്ത്യയുടെ സാ്മ്പത്തിക  പ്രതിസന്ധിക്ക് പരിഹാരം  കണ്ടൈത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ അല്‍പ്പം കടം ഏറ്റെടുത്ത് കമ്പനിയെ ശക്തിപ്പെട്തുക എന്നതാണ് ലക്ഷ്യം.  

സ്വകാര്യവത്ക്കരണം ഇല്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരും

എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുള്ളത്. നഷ്ടത്തിലായ കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിനും,  ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ ആരും എത്താതിരുന്നത് തിരിച്ചടിയായി. ഇത്തവണ നിബന്ധനകള്‍ പരിശോധിച്ച്  മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം. 

സ്വകാര്യവത്ക്കരണം നടപ്പിലാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ആശങ്ക 

എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയാല്‍ ജീവനക്കാരുടെ വേതനത്തെയും തൊഴിലിനെയും ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ സ്വകാര്യവത്ക്കരണം ജീവനക്കാരുടെ തൊഴിലിനെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.  എല്ലാ വിഭാഗം തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹിരക്കുമെന്നാണ് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ്  സിങ് പുരി വ്യക്തമാക്കിയത്.  നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എത്രപേര്‍ക്ക് തുടരാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും.

Related Articles

© 2025 Financial Views. All Rights Reserved