
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫെബ്രുവരി 16 ന് സൂറത്ത് മുതല്‍ ഷാര്‍ജ വരെ നേരിട്ട് സര്‍വീസ് തുടങ്ങും. കൂടാതെ ഗള്‍ഫില്‍ നിന്ന് കണ്ണൂരിലേക്കുള്ള സര്‍വ്വീസുകള്‍ വിപുലപ്പെടുത്തും. ഷാര്‍ജയില്‍ നിന്ന് വൈകിട്ട് 7:35 ന് പുറപ്പെടുന്ന വിമാനം തിങ്കളാഴ്ചയും ശനിയാഴ്ചയും രാവിലെ 11.45 ന് സൂറത്ത് എത്തുമെന്നാണ് അധികൃതര്‍ പറയുന്നത്.
സൂറത്തില്‍ നിന്ന് ചൊവ്വാഴ്ചയും ഞായറാഴ്ചകളിലും 12.30 ന് വിമാനം പുറപ്പെടും. ഈ സേവനം വേനല്‍ക്കാല ഷെഡ്യൂളില്‍ ആഴ്ചയില്‍ നാലു ഫ്‌ലൈറ്റുകളായി അപ്‌ഗ്രേഡുചെയ്യപ്പെടും. 2019 ലെ വേനല്‍ക്കാല ഷെഡ്യൂള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ വിപുലപ്പെടുത്തുമെന്നും അറിയിച്ചു.