എയര്‍ ഇന്ത്യയില്‍ പുതിയ നിയമനങ്ങളോ, ശമ്പള വര്‍ധനവോ ഉണ്ടാകില്ല; ഓഹരി വിറ്റഴിക്കാതെ പുതിയ സര്‍വീസുകളും ഇല്ല; സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഊര്‍ജിത ശ്രമം

July 22, 2019 |
|
News

                  എയര്‍ ഇന്ത്യയില്‍ പുതിയ നിയമനങ്ങളോ, ശമ്പള വര്‍ധനവോ ഉണ്ടാകില്ല; ഓഹരി വിറ്റഴിക്കാതെ പുതിയ സര്‍വീസുകളും ഇല്ല; സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിന്റെ ഊര്‍ജിത ശ്രമം

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് എയര്‍ ഇന്ത്യയെ കരകയറ്റുകയെന്നതാണ് കേന്ദ്രസര്‍ക്കാറിന് മുന്‍പിലുള്ള ഏക ലക്ഷ്യം. കമ്പനിയെ ശക്തിപ്പെടുത്താനും, കൂടുതല്‍ നിക്ഷേപകരെ എത്തിക്കാനുമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രാരംഭ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം. എയര്‍ ഇന്ത്യയില്‍ പുതിയ നിയമനങ്ങളോ, ജീവനക്കാരുടെ സ്ഥാനക്കയറ്റങ്ങളോ ഉണ്ടാകില്ലെന്ന് മാത്രമല്ല ജീവനക്കാരുടെ ശമ്പള വര്‍ധനവ് പോലും ഇനി അടുത്തെങ്ങും ഉണ്ടാകില്ല. കമ്പനിയെ ശക്തിപ്പെടുത്താനും സ്വകാര്യ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്താനുമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളത്.

എയര്‍ ഇന്ത്യ പുതിയ സര്‍വീസുകള്‍ ആരംഭിക്കാനും സാധ്യതയില്ല. അത്യാവശ്യമാണെങ്കില്‍ മാത്രമേ എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനിടയുള്ളൂ. കമ്പനിയുടെ നൂറ് ശതമാനം ഓഹരികള്‍ വിറ്റഴിച്ച് സ്വകാര്യ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള പ്രരംഭ നടരപടികളാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ആകെ കടം 50,000 കോടി രൂപയ്ക്ക് മുകളില്‍ ഉയര്‍ന്നത് മൂലമാണ് കേന്ദ്രസര്‍ക്കാര്‍ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യ രക്ഷിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ഈ വര്‍ഷം തന്നെ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ പറ്റുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

അതേസമയം സാമ്പത്തിക പ്രതിസന്ധി മൂലം എയര്‍ ഇന്ത്യാ ജീവനക്കാരുടെ ശമ്പളം ഒക്ടോബര്‍ മുതല്‍ മുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍ വ്യോമയാന രംഗത്തെ വിദേശ നിക്ഷേപത്തിന്റെ പരിധി ഈ വര്‍ഷം വര്‍ധിപ്പാക്കാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. നിലവില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ നടത്താന്‍ സാധിക്കുകയുള്ളൂ. ഈ പരിധിയാണ് സര്‍ക്കാര്‍ ഉയര്‍ത്താന്‍ ഇപ്പോള്‍ ആലോചിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 74 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിക്ഷേപകരെ പിന്നോട്ടടുപ്പിച്ചത് മൂലമാണ് 100 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചിട്ടുള്ളത്. 

2017 ജൂണ്‍ 28 നാണ് എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിതല പ്രത്യേക സമിതിക്ക്  ഒന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു. സോവര്‍ജിന്‍ ഗ്യാരണ്ടി മുഖേന സര്‍ക്കാര്‍ 7,000 കോടി രൂപയുടെ സഹായം എയര്‍ ഇന്ത്യക്ക് നല്‍കിയിരുന്നു. ഇതില്‍ ഇപ്പോള്‍ 2,500 കോടി രൂപ മാത്രമാണ് എയര്‍  ഇന്ത്യയുടെ കൈവശമുള്ളതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും, എണ്ണ കമ്പനികളുമായുള്ള ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനും എയര്‍ ഇന്ത്യ ഈ തുക ചിലവാക്കിയേക്കും. ഒക്ടോബര്‍ മാസം എയര്‍ ഇന്ത്യാ ജീവനക്കാര്‍ക്കുള്ള ശമ്പളവും സാമ്പത്തിക പ്രതിസന്ധി മൂലം മുടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിഹാര ക്രിയകളുമായി മുന്നോട്ടുപോകാനുള്ള തീരുമാനമാണ് സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിട്ടുള്ളത്.

 

Related Articles

© 2025 Financial Views. All Rights Reserved