
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാന്‍ പറ്റില്ലെന്നാണ് റിപ്പോര്‍ട്ട്. വ്യോമയാന ഇന്ധന വിതരണത്തിലുണ്ടായ തടസ്സവും,പാകിസ്ഥാന്‍ എവിയഷനില്‍ അനുമതി നിഷേധിച്ചത് മൂലവും കമ്പനിക്ക് പ്രതിദിനം മൂന്ന് കോടി രൂപ മുതല്‍ നാ്‌ല് കോടി രൂപ വരെ നഷ്ടമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കമ്പനിക്ക് നടപ്പുവര്‍ഷം ഭീമമായ ചിലവ് വര്‍ധിച്ചുവെന്നാണ് കണക്കുകളിലൂട വ്യക്തമാക്കുന്നത്.
കമ്പനിക്ക് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ഭീമമായ നഷ്ടം ഉണ്ടായതായി ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സംഗ് പൂരി വ്യക്തമാക്കി. 2007 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിനുശേഷം എയര്‍ ഇന്ത്യയുടെ അറ്റനഷ്ടം 2018-19ല്‍ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക നിലവാരത്തിലേക്ക് ഉയര്‍ന്നതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിപ്പിച്ചതിനുശേഷം കമ്പനി ഇതുവരെ ലാഭത്തില്‍ പ്രവര്‍ത്തിച്ചില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റ നഷ്ടം 8,556.35 കോടി രൂപയായി. മുന്‍വര്‍ഷം കമ്പനിയുടെ ആകെ അറ്റനഷ്ടം 5,348.18 കോടി രൂപയായിരുന്നു എയര്‍ ഇന്ത്യയുടെ ആകെ അറ്റനഷ്ടം. നിലവില്‍ കമ്പനിക്ക് ആകെ 69,575.64 കോടി രൂപയുടെ നഷ്ടം നേരിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.
എയര്‍ ഇന്ത്യയുടെ പകുതിയോളം കടബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് ലക്ഷ്യം. അങ്ങനെ വന്നാല്‍ 30000 കോടി രൂപയുടെ കടബാധ്യതയാണ് സ്വകാര്യ നിക്ഷേപകരുടെ മേല്‍ ഉണ്ടാവുക. ഏകദേശം 50000 കോടി രൂപയിലധികം കടമാണ് എയര്‍ ഇന്ത്യക്കുള്ളത്. ജീവനക്കാരുടെ ശമ്പളത്തിനും, വ്യോമയാന ഇ്ന്ധനത്തിനും വേണ്ടി കമ്പനിക്ക് ഭീമമായ തുകയാണ് ചിലവിനത്തില്‍ മാത്രം വരുന്നത്. എയര്‍ ഇന്ത്യയില്‍ സ്വകാര്യവത്ക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നിലവില്‍ എയര്‍ ഇന്ത്യയുടെ സാ്മ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടൈത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ അല്‍പ്പം കടം ഏറ്റെടുത്ത് കമ്പനിയെ ശക്തിപ്പെട്തുക എന്നതാണ് ലക്ഷ്യം.
സ്വകാര്യവത്ക്കരണം ഇല്ലെങ്കില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വരും
എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയില്ലെങ്കില്‍ കമ്പനി തന്നെ അടച്ചുപൂട്ടേണ്ടി വരുമെന്നാണ് വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുള്ളത്. നഷ്ടത്തിലായ കമ്പനികള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് ലേലം വിളിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഹരിക്കുന്നതിനും, ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ ആരംഭിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും നിക്ഷേപകര്‍ ആരും എത്താതിരുന്നത് തിരിച്ചടിയായി. ഇത്തവണം നിബന്ധനകള്‍ പരിശോധിച്ച് മുഴുവന്‍ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം.
സ്വകാര്യവത്ക്കരണം നടപ്പിലാക്കുമ്പോള്‍ ജീവനക്കാര്‍ക്ക് ആശങ്ക
എയര്‍ ഇന്ത്യയില്‍ സ്വകാര്യവ്തക്കരണം ശക്തമാക്കിയാല്‍ ജീവനക്കാരുടെ വേതനത്തെയും തൊഴിലിനെയും ബാധിക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. എന്നാല്‍ സ്വകാര്യവത്ക്കരണം ജീവനക്കാരുടെ തൊഴിലിനെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എല്ലാ വിഭാഗം തൊഴിലാളികളുടെയും ആശങ്കകള്‍ പരിഹിരക്കുമെന്നാണ് വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയത്. നിലവില്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എത്രപേര്‍ക്ക് തുടരാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കും.