ഒമ്പത് കമ്പനികള്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ പ്രതിനിധികള്‍ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചന

January 31, 2020 |
|
News

                  ഒമ്പത് കമ്പനികള്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുത്തേക്കും; സര്‍ക്കാര്‍ പ്രതിനിധികള്‍ വിവിധ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായി സൂചന

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എയര്‍ ഇന്ത്യയുടെ ഓഹരികള്‍ ഏറ്റെടുക്കന്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിത നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്.  വ്യോമയാന മേഖലയിലെ ഒമ്പത് കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തി.  വിവിധ രാജ്യങ്ങളില്‍ നടത്തിയ റോഡ് ഷോകളുടെ ഭാഗമായാണ് വിവിധ കമ്പനികളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയത്. ഓഹരികള്‍ ഏറ്റെടുക്കുന്നതിനായി കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയെന്നാണ് വിവരം.  100 ശതമാനം ഓഹരികള്‍ വിറ്റഴിക്കുന്ന സര്‍ക്കാര്‍ ആകര്‍ഷകമായ നിബന്ധനകളാണ് കമ്പനികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്.  അതേസമയം കമ്പനികളുമായി നടത്തിയ ചര്‍ച്ചയില്‍ പൂര്‍ണ വിജയമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.  

രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ ഇന്‍ഡിഗോയെ നിയന്ത്രിക്കുന്ന ഇന്റര്‍ ഗ്ലോബ് ഏവിയേഷന്‍, സ്‌പൈസ് ജെറ്റ് എല്‍റ്റിഡി, ബ്രിട്ടീഷ് എയര്‍വെയ്‌സ്, വിസ്താരയില്‍ ഓഹരി പങ്കാളിത്തമുള്ള ടാറ്റാ സണ്‍സ് തടുങ്ങിയ കമ്പനികളുമായാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്.  എയര്‍ ഇന്ത്യയുടെ  മുന്‍ ഉടമകളായ ടാറ്റാ സണ്‍സിന് എയര്‍ ഇന്ത്യയുടെ ഓഹരികളില്‍ താത്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്.  ആഗോള തലത്തിലെ പ്രമുഖ കമ്പനികളുമായി സര്‍ക്കാര്‍ചര്‍ച്ചകളും നടത്തി വരുന്നുണ്ട്.  മാത്രമല്ല, ഓഹരി വില്‍പ്പനയില്‍ പ്രത്യേകം ഊന്നിയ ചര്‍ച്ചകളാകും സര്‍ക്കാര്‍ ലക്ഷ്യമിടുക.  

നികുതി വരുമാനത്തിലുള്ള ഇടിവ്, കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് മൂലം സര്‍ക്കാറിനുണ്ടായ വരുമാന നഷ്ടം,കുതച്ചുയരുന്ന ധനകമ്മി ഇവയെ പിടിച്ചുനിര്‍ത്താന്‍ എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരി വില്‍പ്പനയിലൂടെ സാധ്യമാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.  മാത്രമല്ല ഓഹരി വില്‍പ്പനയിലൂടെ എയര്‍ ഇന്ത്യയുടെ ഭീമമായ നഷ്ടം നികത്താന്‍ സാധ്യമായേക്കും.  എയര്‍ ഇന്ത്യക്ക് നിലവില്‍ 1.2 ബില്യണ്‍ ഡോളറിന്റ നഷ്ടമാണ് കഴിഞ്ഞവര്‍ഷം ഉണ്ടായിട്ടുള്ളത്. മാത്രമല്ല കമ്പനിയുടെ ആകെ വരുന്ന കടം 8.4 ബില്യണ്‍ ഡോളറാണെന്നാണ് കണക്കുകളിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.

Related Articles

© 2025 Financial Views. All Rights Reserved