എയര്‍ ഇന്ത്യ എന്‍എസ്എഫില്‍ നിന്ന് 2,400 കോടി രൂപ വായ്പാ സഹായം തേടി

May 31, 2019 |
|
News

                  എയര്‍ ഇന്ത്യ എന്‍എസ്എഫില്‍ നിന്ന് 2,400 കോടി രൂപ വായ്പാ സഹായം തേടി

ന്യൂഡല്‍ഹി: പൊതുമഖലാ വിമാന  കമ്പനിയായ എയര്‍ ഇന്ത്യ ഇപ്പോള്‍ വായ്പാ സഹായം തേടാനുള്ള പുതിയ മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്. ചെറുകിട സമ്പാദ്യ പദ്ധതിയായ എന്‍എസ്എഫില്‍ നിന്ന് എയര്‍ ഇന്ത്യ 2400 കോടി വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് എയര്‍ ഇന്ത്യക്ക് ഇപ്പോഴുള്ളത്. വായ്പാ സഹായത്തിന് അനുമതി ലഭിക്കാനും, വായ്പ വേഗത്തില്‍ ലഭിക്കാനും എയര്‍ ഇന്ത്യ ഇപ്പോള്‍ കേന്ദ്രസര്‍ക്കാറിന്റെ അനുമതി തേടിയിരിക്കുകയാണ്.

കമ്പനിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇപ്പോള്‍ എന്‍എസ്എഫില്‍ നിന്ന് വായ്പാ സഹായം തേടിയിരിക്കുന്നത്. കമ്പനിയുടെ സാമ്പത്തിക ബാധ്യത കുറക്കുന്നതിനായി ആസ്തികള്‍ വില്‍ക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടയിലാണ് എയര്‍ ഇന്ത്യ ഇപ്പോള്‍ കൂടുതല്‍ വായ്പാ സഹായം തേടിയിരിക്കുന്നത്. 

അതേസമയം എയര്‍ ഇന്ത്യക്ക് 58,000 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് നിലവിലുള്ളത്. മെയ് 14ന് സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രതീപ് സിംഗ് ഖരോളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് എയര്‍ ഇന്ത്യാ വായ്പാ സഹായത്തിന് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചത്. എന്നാല്‍ കഴിഞ്ഞ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ 2,484 കോടി രൂപ മൂലധന സഹായമായി നീക്കിവെച്ചിരുന്നു. ഈ തുകയ്ക്ക് പിന്നാലെയാണ് എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ മൂലധന സഹായം തേടിയിരിക്കുന്നത്. 

 

Related Articles

© 2025 Financial Views. All Rights Reserved