എയര്‍ ഇന്ത്യയുടെ വില്‍പ്പന മൂന്ന് വര്‍ഷത്തേക്ക് നീട്ടിവച്ചേക്കും

September 19, 2020 |
|
News

                  എയര്‍ ഇന്ത്യയുടെ വില്‍പ്പന മൂന്ന് വര്‍ഷത്തേക്ക് നീട്ടിവച്ചേക്കും

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷത്തേക്ക് നീട്ടിവച്ചേക്കും. കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് എയര്‍ ഇന്ത്യ വാങ്ങാന്‍ മറ്റ് കമ്പനികള്‍ രംഗത്ത് വരാത്തത് മൂലം കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു തിരുമാനത്തിലേക്ക് പോയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത ആഴ്ച വ്യോമയാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. ആകെ 23,286 കോടി രൂപയാണ് എയര്‍ ഇന്ത്യയുടെ കടബാധ്യത. എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നത് സംബന്ധിച്ച താല്‍പര്യപത്രം സമര്‍പ്പിക്കാനുളള അവസാന തീയതി ഒക്ടോബര്‍ 31 ആണ്. വില്‍പ്പന നീട്ടിവച്ചാല്‍ കടബാധ്യത കുറച്ച് കൂടുതല്‍ ആകര്‍ഷികമായ വ്യവസ്ഥയില്‍ എയര്‍ ഇന്ത്യയെ വില്‍ക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

കൊവിഡിനെ തുടര്‍ന്ന് നടപ്പാക്കിയ വന്ദേ ഭാരത് രക്ഷാദൗത്യത്തെ തുടര്‍ന്ന് നടത്തിയ അന്താരാഷ്ട്ര സര്‍വീസുകളിലൂടെ സാമ്പത്തിക നേട്ടം വര്‍ധിപ്പിക്കാന്‍ ദേശീയ വിമാനക്കമ്പനിക്കായിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്താനുളള അവസാന വഴിയാണ് വില്‍പ്പനയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പാര്‍ലമെന്റ് സമ്മേളനത്തിനിടെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.



Related Articles

© 2025 Financial Views. All Rights Reserved