
ഡല്‍ഹി: വായ്പ നല്‍കിയവര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയുമായി എയര്‍ ഇന്ത്യാ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ്. പ്രവര്‍ത്തന മൂലധനത്തിനായി വാങ്ങിയ 29,464 കോടി രൂപ വായ്പയില്‍ 22,000 കോടി രൂപ സെപ്റ്റംബറില്‍ തിരിച്ചടയ്ക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ എയര്‍ ഇന്ത്യയ്ക്ക് വന്‍ പലിശ അടയ്ക്കുന്നതില്‍ നിന്നും രക്ഷ നേടാം. സര്‍ക്കാര്‍ ഗാരണ്ടി നല്‍കുന്ന ബോണ്ടുകളടക്കമുള്ളവയില്‍ നിന്നുമാണ് എയര്‍ ഇന്ത്യ പണം കണ്ടെത്തുന്നത്.
അലഹബാദ് ബാങ്ക്, ആന്ധ്രാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, യുസിഒ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയും സ്വകാര്യ ബാങ്കുകളായ ഡ്യൂച്ചെ ബാങ്ക്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേര്‍ഡ്, ജെപി മോര്‍ഗന്‍ എന്നീ ബാങ്കുകളാണ് എയര്‍ ഇന്ത്യയ്ക്ക് പണം വായ്പയായി നല്‍കിയിരിക്കുന്നത്.
എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തതുകൊണ്ട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും മന്ത്രിയുടെ ഉറപ്പ്. കേരളത്തില്‍ നിന്ന് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ വിമാനങ്ങള്‍ പാട്ടത്തിനെടുക്കാന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കൊച്ചിയില്‍ നിന്ന് ദുബൈയിലേയ്ക്കുള്ള എയര്‍ ഇന്ത്യ സര്‍വീസ് ഏതാനും ദിവസം മുന്‍പ് നാല് മണിക്കൂര്‍ വൈകിയിരുന്നു.ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തതും കാരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാപ്പോഴാണ് എണ്ണ കമ്പനികള്‍ക്ക് എയര്‍ ഇന്ത്യ സിഎംഡിയുടെ രേഖമൂലമുള്ള ഉറപ്പ് നല്‍കി സര്‍വീസുകള്‍ തടസപ്പെടുന്ന സാഹചര്യം ഒഴിവാക്കാന്‍ തീരുമാനിച്ചതായി വ്യോമയാനമന്ത്രി അറിയിച്ചത്.
വിമാന സര്‍വീസ് നടത്തേണ്ടത് സര്‍ക്കാരിന്റെ പണിയല്ലെന്ന് എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് വ്യക്തമാക്കി മന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ സ്വകാര്യവല്‍ക്കരണത്തിന് മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്. കുറഞ്ഞ സമയംകൊണ്ട് പരമാവധി ലാഭമാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്.