
ബജറ്റ് കാരിയറായ എയര്‍ ഏഷ്യ ഇന്ത്യ 4 ദിവസത്തെ പ്രത്യേക വാലന്റൈന്‍സ് ഡേ വില്‍പ്പന പ്രഖ്യാപിച്ചു. ഈ പ്രത്യേക വാലന്റൈന്‍സ് ഡേ ഓഫറിന് കീഴില്‍ 1,014 രൂപ മുതലുള്ള വിമാന ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫര്‍ ലഭിക്കുന്നതിന് ഫെബ്രുവരി 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2020 സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫര്‍ ഉപയോഗപ്പെടുത്താം. 1.4 ലക്ഷം സീറ്റുകളാണ് 1,014 രൂപയ്ക്ക് എയര്‍ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്.
ഇന്‍ഡിഗോ ഓഫര്‍ മറ്റൊരു വിമാനക്കമ്പനിയായ ഇന്‍ഡിഗോയും നാലു ദിവസത്തെ പ്രത്യേക വാലന്റൈന്‍ വില്‍പ്പന ഇന്ത്യയ്ക്കുള്ളിലെ സര്‍വ്വീസുകള്‍ക്ക് പ്രഖ്യാപിച്ചിരുന്നു. 999 രൂപ മുതലുള്ള ടിക്കറ്റുകളാണ് ഇന്‍ഡിഗോ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 11 മുതല്‍ ഫെബ്രുവരി 14 വരെ ഡിസ്‌കൗണ്ട് നിരക്കില്‍ ഇന്‍ഡിഗോയില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മാര്‍ച്ച് 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള യാത്രകള്‍ക്ക് ഈ ഓഫര്‍ സാധുതയുള്ളതാണെന്ന് കമ്പനി പ്രസ്താവനയില്‍ പറയുന്നു.