എ380 വിമാനം ഇനി വെറും ഒര്‍മ്മ മാത്രം; ഉത്പാദനം നിര്‍ത്തിവെക്കാനുള്ള കമ്പനിയുടെ പുതിയ തീരുമാനം ലോകത്തെ നെട്ടിച്ചു

February 15, 2019 |
|
News

                  എ380 വിമാനം ഇനി വെറും ഒര്‍മ്മ മാത്രം; ഉത്പാദനം നിര്‍ത്തിവെക്കാനുള്ള കമ്പനിയുടെ പുതിയ തീരുമാനം ലോകത്തെ നെട്ടിച്ചു

A380 ന്റെ നിര്‍മ്മാണം അവസാനിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വനന്നിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനം, 900 മൈല്‍ ദൂരം സഞ്ചാര ശേഷി,  എന്നിങ്ങനെയാണ്  A380 യാത്രാ വിമാനത്തിന്റെ സവിശേഷത. ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് എയര്‍ലൈസിന്റെ A380 വിമാനം  ഒര്‍ഡറുകളെല്ലാം പകുതി വെട്ടിച്ചുരുക്കിയെന്ന വാര്‍ത്തയാണ്  നിര്‍മ്മണം നിര്‍ത്തിവെക്കുന്നതിന്റെ പ്രധാന കാരണം. A380 വിമാനം ഇനി വെറും  ഒര്‍മ മാത്രമാകും. ഇന്ധന ക്ഷമതയും വേഗതയുമുള്ള യാത്രാ വിമാനമായ A350,A330 എന്നീ വിമാനം മാത്രം മതിയെന്ന തീരുമാനമാണ് എമിറേറ്റ്‌സ് ഇപ്പോള്‍ എടുത്തിട്ടുള്ളത്.

A380  വിമാനം നിര്‍മ്മിച്ചിരിക്കുന്നത് 30 രാജ്യങ്ങളുമായി സഹകരിച്ചാണ്. ചരിത്രത്തില്‍ തന്നെ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭാഗമായിട്ടുണ്ട്.  1500ല്‍ പരം വരുന്ന കമ്പനികളഡ ഉത്പാദിപ്പിക്കുന്ന നാല് ബില്യണ്‍ വരുന്ന പാര്‍ട്‌സുകളാണ്  വിമാനത്തിന്റെ നിര്‍മ്മാണത്തിനായി ഉഉപയോഗിച്ചിട്ടള്ളത്.  A380ന്റെ ചിറകകളുടെ നിര്‍മ്മാണത്തിന് വലിയ സവിശേഷതയുണ്ട്. ചിറകുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് വെയില്‍സിനെ ബ്രോട്ടണിലാണ്. ജര്‍മനിയിലും, ഫ്രാന്‍സിലുമൊക്കെയാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം. 

ഇന്ത്യയിലെ A380 വിമാനം പ്രധാനമായും ഉപയോഗിക്കുന്നതും സര്‍വീസ് നടത്തുന്നതും ലുഫ്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നിവരാണ്. വിജ്യ്  മല്യയുടെ കിങ് ഫിഷറും സര്‍വീസ് നടത്തിയിരുന്നു. കിങ് ഫിഷര്‍ സാമ്പത്തിക തകര്‍ച്ച നേരിട്ടതിനാല്‍ ഡെലിവറി സര്‍വീസ് നടന്നില്ല. 

ദുബായ് എയര്‍പോര്‍ട്ടിന്റെ വികസനത്തിന് ചുക്കാന്‍ പിടിച്ചത് A380 കടന്നു വരവോടെയാണ്. ലോകത്തിലെ വിമാന സര്‍വീസിന് സാമ്പത്തിക ചുക്കാന്‍ പിടിക്കുന്ന കാര്യത്തിലും ദുബായിലേക്ക് സഞ്ചാരികള്‍ എത്തുന്നതിനും A380 വഹിച്ച പങ്ക് വളരെ വലുതാണ്. മാത്രവുമല്ല A380 വിമാനം കൂടുതല്‍ വാങ്ങിച്ചതും എമിറേറ്റ്‌സ് എയര്‍ലൈന്‍സാണെന്നാണ് കണക്കുകള്‍ നമുക്ക് നല്‍കുന്നത്.

 

Read more topics: # A380, # എ380 വിമാനം,

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved