ബ്ലോക്ക്‌ചെയ്ന്‍ സേവനദാതാവായ ഈ കമ്പനിയെ ഏറ്റെടുത്ത് ഭാരതി എയര്‍ടെല്‍

February 25, 2022 |
|
News

                  ബ്ലോക്ക്‌ചെയ്ന്‍ സേവനദാതാവായ ഈ കമ്പനിയെ ഏറ്റെടുത്ത് ഭാരതി എയര്‍ടെല്‍

ബ്ലോക്ക്‌ചെയ്ന്‍ സേവനങ്ങള്‍ നല്‍കുന്ന അക്വിലിസ് കമ്പനിയെ ഏറ്റെടുത്ത് പ്രമുഖ ടെലികോം കമ്പനി ഭാരതി എയര്‍ടെല്‍. എയര്‍ടെല്ലില്‍ നിന്നുള്ള ആഡ്ടെക് (എയര്‍ടെല്‍ ആഡ്സ്), ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റ് (വിംക് മ്യൂസിക്, എയര്‍ടെല്‍ എക്സ്ട്രീം), ഡിജിറ്റല്‍ മാര്‍ക്കറ്റ് പ്ലേസ് (എയര്‍ടെല്‍ താങ്ക്സ് ആപ്പ്) എന്നിവയുടെ സേവനങ്ങളില്‍ ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയുടെ പ്രയോജനം ലഭ്യമാക്കുകയാണ് തന്ത്രപരമായ ഏറ്റെടുക്കലിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.

എന്നാല്‍ കമ്പനിയുടെ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ ഏറ്റെടുക്കല്‍ എത്ര രൂപയുടെ ഇടപാടാണെന്ന് വെളിവാക്കിയിട്ടില്ല.സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വിലിസ് സവിശേഷമായ ആറ്റം എന്ന പേരിലുള്ള ഹൈബ്രിഡ് ബ്ലോക്ക് ചെയ്ന്‍ പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടിയിട്ടുണ്ട്.

എയര്‍ടെല്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്റര്‍ പ്രോഗ്രാം, എയര്‍ടെല്ലിന്റെ ബിസിനസ് ഓഫറുകളോട് ചേര്‍ന്നുള്ള സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന പ്രാരംഭ ഘട്ട സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നു. 340 മില്യണ്‍ റീട്ടെയില്‍ ഉപഭോക്താക്കളും 1 മില്യണ്‍ ബിസിനസും ഉള്‍പ്പെടുന്ന കമ്പനിയില്‍ വന്‍തോതില്‍ അവരുടെ സാങ്കേതികവിദ്യകളും ആപ്ലിക്കേഷനുകളും വിന്യസിക്കാനുള്ള അവസരം ഈ പ്രോഗ്രാം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്‍കുന്നു. ഫണ്ടിംഗിനുപുറമെ, എയര്‍ടെല്ലിന്റെ നേതൃത്വ ടീമില്‍ നിന്നുള്ള മാര്‍ഗനിര്‍ദേശവും എയര്‍ടെല്ലിന്റെ ആഗോള തന്ത്രപരമായ പങ്കാളികളിലേക്കുള്ള പ്രവേശനവും പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നുവെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

© 2025 Financial Views. All Rights Reserved