
തുടര്‍ച്ചയായ മൂന്നാം മാസവും പരമാവധി വരിക്കാരെ ചേര്‍ത്ത് ഭാരതി എയര്‍ടെല്‍ മുന്നിലെത്തി. ഒക്ടോബറില്‍ 36 ലക്ഷം വരിക്കാരെയാണ് അധികമായി ചേര്‍ത്തത്. റിലയന്‍സ് ജിയോ 22 ലക്ഷം ഉപഭോക്താക്കളെയാണ് ഈ സമയത്ത് ചേര്‍ത്തത്. 26 ലക്ഷം സബ്സ്‌ക്രൈബര്‍മാരുടെ നഷ്ടമാണ് വോഡഫോണ്‍ ഐഡിയയ്ക്ക് നേരിട്ടത്. വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ കാര്യത്തില്‍ എയര്‍ടെല്‍ 41 ലക്ഷവും ജിയോ 22 ലക്ഷവും 4 ജി ഉപയോക്താക്കളെ ചേര്‍ത്തു.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തു വിട്ട കണക്കുകള്‍ പ്രകാരം, വോഡഫോണ്‍ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തില്‍ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളെ ചേര്‍ക്കാന്‍ വൊഡാഫോണ്‍ ഐഡിയയ്ക്ക് കഴിഞ്ഞു. കമ്പനി 6 ലക്ഷം വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് വരിക്കാരെ ചേര്‍ത്തു. ബിഎസ്എന്‍എല്‍ 10 ലക്ഷം ഉപയോക്താക്കളെ ചേര്‍ത്തു.
ഒക്ടോബറില്‍ ആകെ 406.36 മില്യണ്‍ വരിക്കാരുള്ള മുന്‍നിര മൊബൈല്‍ ഓപ്പറേറ്ററായി ജിയോ മാറി. 330.28 മില്യണ്‍ ഉപഭോക്താക്കളുള്ള ഭാരതി എയര്‍ടെല്‍ ആണ് രണ്ടാം സ്ഥാനത്ത്. 292.83 മില്യണ്‍ വരിക്കാരുമായി വൊഡാഫോണ്‍ ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്. 118.88 മില്യണ്‍ ഉപഭോക്താക്കളുള്ള ബിഎസ്എന്‍എല്‍ നാലാം സ്ഥാനത്താണ്.
വയര്‍ലെസ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ കാര്യത്തില്‍, ജിയോയ്ക്ക് 406.36 മില്യണും എയര്‍ടെല്ലിന് 167.56 മില്യണും വോഡഫോണ്‍ ഐഡിയയ്ക്ക് 120.49 മില്യണും ഉപഭോക്താക്കളാണുള്ളത്. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ കൂടുതല്‍ ഉപയോക്താക്കളെ ചേര്‍ക്കാനും അപ്ഗ്രേഡുചെയ്യാനും ശ്രമിക്കുന്നതിനാല്‍ 4 ജി ഉപയോക്താക്കളുടെ മത്സരവും കൂടുന്നുണ്ട്. നിലവില്‍ 350 ദശലക്ഷം 2 ജി ഉപയോക്താക്കളുണ്ട്, പ്രധാനമായും എയര്‍ടെല്‍, ബിഎസ്എന്‍എല്‍, വോഡഫോണ്‍ ഐഡിയ എന്നിവയുടെ നെറ്റ്വര്‍ക്കുകളില്‍.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ജിയോ അതിന്റെ കുറഞ്ഞ ചെലവിലുള്ള സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ 4 ജി പ്രവര്‍ത്തനക്ഷമമാക്കിയ ഫീച്ചര്‍ ഫോണായ ജിയോഫോണ്‍ ഉടന്‍ പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതുപോലെ തന്നെ, എയര്‍ടെല്‍ 2 ജി ഉപയോക്താക്കളെ ലാഭകരമായ താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് 4 ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിലും വോഡഫോണ്‍ ഐഡിയ 4 ജി കൂട്ടിച്ചേര്‍ക്കലുകളില്‍ പിന്നിലാണ്.