എയര്‍ടെല്‍ ആഫ്രിക്ക 1424 ടവറുകള്‍ വില്‍ക്കുന്നു; ഇടപാട് 119 ദശലക്ഷം ഡോളറിന്റേത്

March 24, 2021 |
|
News

                  എയര്‍ടെല്‍ ആഫ്രിക്ക 1424 ടവറുകള്‍ വില്‍ക്കുന്നു; ഇടപാട് 119 ദശലക്ഷം ഡോളറിന്റേത്

മുംബൈ: എയര്‍ടെല്‍ ആഫ്രിക്ക തങ്ങളുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന 1424 ടവറുകള്‍ വില്‍ക്കാന്‍ തീരുമാനിച്ചു. 119 ദശലക്ഷം ഡോളറിന് ഹിലിയോസ് ടവേര്‍സിനാണ് ടവറുകള്‍ വില്‍ക്കുന്നതെന്ന് റെഗുലേറ്ററി ഫയലിങില്‍ ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി.

ചാദിലും ഗാബണിലും ടവര്‍ ആസ്തികളുടെ കാര്യത്തില്‍ ഇരു കമ്പനികളും വ്യക്തമായ ധാരണയിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എയര്‍ടെല്‍ ആഫ്രിക്ക ഇത് സംബന്ധിച്ച് പ്രഖ്യാപിച്ചത്. മഡഗാസ്‌കറിലും മാലവിയിലും ഉള്ള ടവറുകളാണ് വില്‍ക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദവാര്‍ഷികത്തില്‍ തന്നെ ഈ ഡീല്‍ നടക്കുമെന്നാണ് വിവരം. മഡഗാസ്‌കറിലും മാലവിയിലും 195 ടവറുകള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 11 ദശലക്ഷം രൂപയ്ക്ക് വില്‍ക്കാമെന്നും കമ്പനികള്‍ തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


Related Articles

© 2025 Financial Views. All Rights Reserved