
മുംബൈ: രാജ്യത്തെ സാങ്കേതിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ റിലയന്‍സ് ജിയോയുടെ ജിഗാ ഫൈബര്‍ എത്തുന്ന വേളയിലാണ് പുത്തന്‍ സെറ്റ് ടോപ്പ് ബോക്‌സ് ഇറക്കുമെന്ന് ടെലികോം ഭീമനായ എയര്‍ടെല്‍ അറിയിച്ചിരിക്കുന്നത്. എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജിയോ മുന്നോട്ട് വയ്ക്കുന്ന ഓഫറുകളെക്കാള്‍ ആകര്‍ഷകമായവ എയര്‍ടെല്‍ വാഗ്ദാനം ചെയ്യുമെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. മറ്റ് സെറ്റ് ടോപ്പ് ബോക്‌സുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ലുക്കും മികച്ച താരിഫുകളുമായിട്ടായിരിക്കും എയര്‍ടെല്‍ എത്തുക.
ജിയോ ജിഗാ ഫൈബറിനെ പോലെ തന്നെ സൂപ്പര്‍ പ്രീമിയവും താരിഫ് പാക്കേജുകള്‍ എടുക്കുന്നവര്‍ക്ക് എച്ച്്ഡി എല്‍ഇഡി ടിവി സൗജന്യമായി നല്‍കുകയും ചെയ്യും. ജിയോ വാഗ്ദാനം ചെയ്യുന്ന അതിവേഗ ഇന്റര്‍നെറ്റ് തങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കുന്നു. ജിയോയുടെ മൂന്നാം വാര്‍ഷികത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് സമ്മാനിക്കുന്ന ജിയോ ജിഗാഫൈബര്‍ കൂടി ഇറക്കുന്നതോടെ ഈ രംഗത്ത് റിലയന്‍സ് തന്നെ ഒന്നാം സ്ഥാനം 'സ്ഥിരമായി' നേടുമോ എന്നതാണ് ബിസിനസ് ലോകത്തെ ചൂടേറിയ ചര്‍ച്ച.
ആഗോള തലത്തില്‍ ഇപ്പോള്‍ ഈടാക്കുന്ന തുകയുടെ പത്തിലൊന്ന് ചെലവില്‍ സേവനം ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. 100 എംബി പെര്‍ സെക്കന്റുള്ള ബേസിക്ക് പ്ലാന്‍ മുതല്‍ വണ്‍ ജിപി പെര്‍ സെക്കന്റ് വരെയുള്ള പ്ലാനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 700 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്ലാന്‍. ഒരു ജിപി പെര്‍ സെക്കണ്ട് പ്ലാനിന് ഏകദേശം 10,000 രൂപയായിരിക്കും പ്രതിമാസ വാടക. മാത്രമല്ല ഈ പ്ലാനുകള്‍ക്ക് വോയിസ് കോള്‍ സൗജന്യമായിരക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
ഇതിനോടകം 1.5 കോടി രജിസ്ട്രേഷനുകളാണ് ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി ലഭിച്ചത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ 50 ലക്ഷം വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്.
സെക്കണ്ടില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചിലവില്ലാതെ ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാവും.
ജിയോ ഫൈബര്‍ വഴി ടെലിവിഷന്‍ സേവനങ്ങളും ലഭ്യമാവും. ഹാത്ത് വേ, ഡെന്‍ പോലുള്ള മുന്‍നിര കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങളെ ഏറ്റെടുത്ത റിലയന്‍സ്. ഈ സേവനങ്ങള്‍ക്ക് കീഴിലുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക.