
മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ എയര്‍ടെല്‍ വരുമാന മാര്‍ക്കറ്റ് ഷെയര്‍ (ആര്‍എംഎസ്) ഒന്നാം സ്ഥാനത്തെത്തി. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കണക്കുകള്‍ പ്രകാരം റിലയന്‍സ് ജിയോ ഇന്‍ഫോകോം ആണ് രണ്ടാം സ്ഥാനത്തെത്തിയത്. വോഡാഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറുമായുള്ള ലയനം ഓഗസ്റ്റ് അവസാനത്തോടെ പൂര്‍ത്തിയായി.
അടുത്ത മൂന്ന്-ആറു മാസങ്ങളില്‍ എയര്‍ടെലിന്റെ പ്രതീക്ഷിത വരുമാന മാര്‍ക്കറ്റ് ഷെയര്‍ (ആര്‍എംഎസ്) 32-33 ശതമാനം വരെ എത്തിയിരിക്കുമെന്ന് ഫിച്ച് കോര്‍പറേറ്റ് റേറ്റിംഗ് ഡയറക്ടര്‍ നിതിന്‍ സോണി പറഞ്ഞു. ഫിച്ച്് കണക്കുകള്‍ പ്രകാരം വൊഡാഫോണ്‍ ഐഡിയയ്ക്ക് മാര്‍ച്ചില്‍ 30 ശതമാനവും എയര്‍ടെല്‍, ജിയോ 31 ശതമാനവുമാണ്. സെപ്റ്റംബറില്‍ വോഡാഫോണ്‍ ഐഡിയയാണ് 32.8 ശതമാനം ആര്‍എംഎസ് ഉപയോഗപ്പെടുത്തിയത്. എയര്‍ടെല്‍ 30.9 ശതമാനവും ജിയോ 26.1 ശതമാനവുമാണ്.
ജിയോയുടെ ആര്‍എംഎസ് ഡിസംബര്‍ ക്വാര്‍ട്ടറില്‍ ഡിസംബറില്‍ 29.7 ശതമാനമായി ഉയര്‍ന്നിരുന്നു. വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവ യഥാക്രമം 31.4 ശതമാനവും 30 ശതമാനവും താഴ്ന്നിരുന്നു.