
മുംബൈ: കൂടുതല്‍ വരിക്കാരുമായി റിലയന്‍സ് ജിയോയെ മറികടന്ന് ഭാരതി എയര്‍ടെല്‍ ലിമിറ്റഡ്. ആറാം പാദത്തില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്തുകൊണ്ടാണ് എയര്‍ടെല്ലിന്റെ നേട്ടം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മികച്ച രണ്ട് ടെലികോം കമ്പനികളായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെലും യഥാക്രമം 2 ദശലക്ഷം, 5.9 ദശലക്ഷം വയര്‍ലെസ് വരിക്കാരെയൊണ് ഏറ്റവുമൊടുവില്‍ സമ്പാദിച്ചിട്ടുള്ളത്.
എന്നിരുന്നാലും, 410.7 ദശലക്ഷം വയര്‍ലെസ് സബ്സ്‌ക്രൈബര്‍മാരുടെ ടെലികോം കമ്പനികളില്‍ ജിയോ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നുണ്ട്. തൊട്ടുപിന്നില്‍ 344.6 ദശലക്ഷം ഉപയോക്താക്കളുമായി എയര്‍ടെല്ലും മൂന്നാം സ്ഥാനത്ത് വിയുമാണുള്ളത്. 286 ദശലക്ഷം ഉപയോക്താക്കളാണ് വിയ്ക്കുള്ളത്.
എന്നാല്‍, ആക്ടീവ് യൂസര്‍മാരുടെ കാര്യത്തില്‍, ഭാരതി 97.44% അഥവാ 335.8 ദശലക്ഷം ആക്ടീവ് യൂസര്‍മാരുമായി മുന്നിട്ടുനില്‍ക്കുന്നു, അതേസമയം 2021 ജനുവരി അവസാനത്തോടെ 324.5 ദശലക്ഷം ഉപയോക്താക്കളുള്ള ജിയോയ്ക്ക് 79.01% പേര്‍ ആക്ടീവ് യൂസേഴ്‌സിനെ മാത്രമാണ് ലഭിച്ചിട്ടുള്ളത്. മൊത്തം വയര്‍ലെസ് വരിക്കാര്‍ 2020 ഡിസംബര്‍ അവസാനത്തില്‍ 1,153.77 ദശലക്ഷത്തില്‍ നിന്ന് 2021 ജനുവരി അവസാനത്തോടെ 1,163.41 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. അതുവഴി പ്രതിമാസ വളര്‍ച്ചാ നിരക്ക് 0.84 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 2018 ഓഗസ്റ്റില്‍ വോഡഫോണ്‍ ഐഡിയയും പരസ്പരം ലയിച്ചതിന് ശേഷം ആദ്യമായാണ് പുതിയ ഉപയോക്താക്കളുടെ എണ്ണം വര്‍ധിച്ചിട്ടുള്ളത്. ജനുവരിയില്‍ മാത്രം 1.7 ദശലക്ഷം വയര്‍ലെസ് വരിക്കാരെയാണ് കമ്പനിക്ക് ലഭിച്ചത്. അതിന്റെ വയര്‍ലെസ് ഉപയോക്തൃ അടിത്തറ 286 ദശലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്.
വയര്‍ലൈന്‍ വിഭാഗത്തില്‍ ജനുവരി മാസത്തില്‍ ജിയോ ഏറ്റവും കൂടുതല്‍ വരിക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ഉപയോക്താക്കളുടെ എണ്ണം 196,437 ല്‍ അധികമായിരുന്നു. അതിന്റെ വയര്‍ലൈന്‍ അടിത്തറ 2.95 ദശലക്ഷമായി ഉയര്‍ത്തി, ഇത് ഭാരതിയുടെ വയര്‍ലൈന്‍ അടിത്തറയായ 4.64 ദശലക്ഷത്തിന്റെ പകുതിയോളം വരും. ജനുവരിയില്‍ ഭാരതിക്ക് 18,545 വയര്‍ലൈന്‍ വരിക്കാരെ നഷ്ടമായപ്പോള്‍ മൂന്നാം റാങ്കിലുള്ള വി 11,619 വയര്‍ലൈന്‍ വരിക്കാരെ നഷ്ടപ്പെട്ടു. രാജ്യത്തെ മൊത്തം ടെലിഫോണ്‍ വരിക്കാരുടെ എണ്ണം 2020 ഡിസംബര്‍ അവസാനത്തോടെ 1,173.83 ദശലക്ഷത്തില്‍ നിന്ന് ജനുവരി അവസാനത്തോടെ 1,183.49 ദശലക്ഷമായി ഉയരുകയും ചെയ്തിട്ടുണ്ട്.