
കൊടുമ്പിരി കൊണ്ട 4ജി മല്‍സരത്തില്‍ ജിയോയെ പിന്തള്ളി എയര്‍ടെല്‍ മുന്നിലെത്തി. ജൂണില്‍ 5.29 മില്യണ്‍ 4ജി ഉപഭോക്താക്കളെ ചേര്‍ക്കാന്‍ എയര്‍ടെല്ലിന് കഴിഞ്ഞു. എന്നാല്‍ ജിയോയ്ക്ക് 4.5 മില്യണ്‍ ഉപഭോക്താക്കളെ മാത്രമേ ചേര്‍ക്കാന്‍ കഴിഞ്ഞുള്ളു.
വോഡഫോണ്‍ ഐഡിയയ്ക്ക് ജൂണില്‍ 3.39 മില്യണ്‍ 4ജി ഉപഭോക്താക്കളെയാണ് ചേര്‍ക്കാന്‍ കഴിഞ്ഞത്. ട്രായ് പുറത്തുവിട്ട ഡാറ്റ പ്രകാരം വോഡഫോണ്‍ ഐഡിയയുടെ 4ജി ഉപഭോക്താക്കളുടെ ജൂണിലെ മൊത്തം എണ്ണം 116.44 മില്യണാണ്. മെയില്‍ ഉപയോക്താക്കളുടെ എണ്ണം 113.05 മില്യണായിരുന്നു.
ജൂണില്‍ എയര്‍ടെല്ലിന്റെ 4ജി ഉപഭോക്താക്കളുടെ എണ്ണം 148.84 പേരാണ്. എന്നാല്‍ മെയില്‍ 143.55 മില്യണ്‍ ഉപഭോക്താക്കളായിരുന്നു. എന്നാല്‍ ജൂണില്‍ എയര്‍ടെല്ലിന് 1.12 മില്യണ്‍ 2ജി ഉപഭോക്താക്കളെ നഷ്ടമായി. വൊഡാഫോണ്‍ ഐഡിയക്ക് നഷ്ടമായത് 4.82 മില്യണ്‍ ഉപയോക്താക്കളാണ്. ബിഎസ്എന്‍എല്ലിന് 1.74 മില്യണ്‍ 2ജി ഉപയോക്താക്കളെയും നഷ്ടമായി.