
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ പ്ര്യൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പേമെന്റ് ബാങ്കായ എയര്‍ടെല്‍ പേമെന്റ് ബാങ്കുമായി കോര്‍പ്പറേറ്റ് ഏജന്‍സി കരാര്‍ ഒപ്പുവെച്ചു.ഈ പങ്കാളിത്തം ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതിന് എയര്‍ ഉപയോക്താക്കള്‍ക്ക് സാധ്യമാകുമെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കൂടാതെ എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ലഭ്യമാവുകയും സമ്പാദ്യ പദ്ധതികളും ലഭിക്കും. എയര്‍ടെല്‍ പേമെന്റ് ബാങ്കിനെ ആശ്രയിച്ച് നില്‍ക്കുന്ന ദശലക്ഷ കണക്കിന് ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഐസിഐസിഐയുടെ പ്രൂഡന്‍ഷ്യല്‍ ഇന്‍ഷുറന്‍സിന്റെ ആനുകൂല്യമാണ് പ്രധാനമായും ലഭിക്കുക.