
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളിലൊന്നായ എയര്‍ടെല്ലിന് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഭീമമായ നഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. എയര്‍ടെല്ലിന്റെ അറ്റനഷ്ടം ഏകദേശം 2,866 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. എന്നാല്‍ മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനിക്കുണ്ടായ അറ്റനഷ്ടം 97.30 കോടി രൂപയാണ്. റിലയന്‍സ് ജിയോയുടെ താറരിഫ് ഓഫറുകളാണ് രാജ്യത്തെ മുന്‍നിര ടെലികോം കമ്പനിയുടെ ലാഭത്തില്‍ പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച്ച വൊഡാഫോണ്‍ പുറത്തുവിട്ട ആദ്യപാദത്തിലും വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്താമാക്കുന്നത്. ഏകദേശം 4,873.8 കോടി രൂപയുടെ അറ്റനഷ്ടമാണ് ഒന്നാം പാദത്തില്‍ വൊഡാഫോണ്‍ ഐഡിയക്ക് ഉണ്ടായിട്ടുള്ളത്.
എന്നാല്‍ എയര്‍ടെല്ലില്‍ നിന്ന് ഉപഭോക്താക്കള്‍ പിന്മാറുന്നുണ്ടെന്ന റിപ്പോര്‍ട്ടും നിലനില്‍നില്‍ക്കുന്നുണ്ട്. റിലയന്‍സ് ജോയയുടെ മികച്ച സേവനം മൂലം വൊഡാഫോണ്‍ ഐഡിയ, എയര്‍ടെല്‍ അടക്കമുള്ള കമ്പനിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എയര്‍ടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ പോലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം എയര്‍ടെല്ലിന്റെ ഉപഭോക്തക്കളുടെ എണ്ണം 40.37 കോടയായി ചുരുങ്ങിയിട്ടുണട്. മുന്‍വര്‍ഷം ഇതേകായളവില്‍ കമ്പനിക്ക് ആകെ ഉണ്ടായിരുന്ന ഉപഭോക്താക്കള്‍ 45.06 കോടിയാണ്. എയര്‍ടെല്ലിന്റെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 10 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്.