
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുതിയ വാര്‍ത്താകളാണ് പുറത്തുവരുന്നത്. 2018-2019 സാമ്പത്തിക വര്‍ഷം ചെയര്‍മാന്‍ സുനില്‍ മിത്തലിനും, കമ്പനിയുടെ സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ഗോപാല്‍ വിത്തലിനും ശമ്പളമായി നല്‍കിയ പണം എഴുതി തള്ളാന്‍ കമ്പനി ഭാരതി എയര്‍ടെല്ലിലെ ഓഹരി ഉടമകളുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. ശമ്പളമായി നല്‍കിയ വന്‍ തുക എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെല്ലിലെ ഓഹരി ഉടമകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം ഓഹരി ഉടമകള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് രാജ്യത്തെ മുന്‍ നിര ദേശീയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കമ്പനിയുടെ അറ്റാദായ വര്‍ധനവിനേക്കാള്‍ ഇരട്ടി ശമ്പളമാണ് സുനില്‍ മിത്തലിന് നല്‍കിയിട്ടുള്ളത്. അറ്റാദയത്തിലെ 11 ശതമാനം എന്ന വര്‍ധനവിന് അപ്പുറം 21 കോടി രൂപയോളമാണ് നല്‍കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. വിത്തലിന് ഏകദേശം 8.87 കോടി രൂപയോളമാണ് ശമ്പളമായി അനുവദിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ആഗസ്റ്റ് 14 ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഓഹരി ഉടമകളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനം ഉണ്ടാവുക. കമ്പനിക്ക് ടെലികോം രംഗത്ത് പ്രതീക്ഷിച്ച രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ സാധ്യമാകാതെ പോയതാണ് ഇതുമായി ബന്ധപ്പെട്ട് ക്മ്പനിക്ക് ഓഹരി ഉടമകളുമായി ചര്‍ച്ചകള്‍ നടത്തേണ്ടി വരുന്നത്.
പബ്ലിക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ മാനേജ്‌മെന്റ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് അറ്റാദായ വരുമാനത്തിലെ 11 ശതമാനത്തില്‍ കൂടുതല്‍ വേതനം നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകള്‍ പ്രകാരം മിത്തലിന് 9.8 കോടി രൂപയും, വിത്തലിന് 12 കോടി രൂരപയുടെ ശമ്പളവുമാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ മിത്തലിന് 31 കോടി രൂപയുടെ അധിക ശമ്പളവും വിത്തലിന് 20.9 കോടി രൂപയുടെ ശമ്പവുമാണ് നല്‍കി വരുന്നതെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. 49,608 കോടി രൂപയുടെ ഇടിവാണ് കമ്പനിക്ക് ഇതുമൂലം ഉണ്ടായിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ലാഭത്തില്‍ 1829 കോടി രൂപയുടെ ഇടിവുണ്ടായതായും കണക്കുകളിലൂടെ വ്യക്തമാക്കുന്നു.