25 ശതമാനം വില്‍പ്പന ഉയര്‍ത്തി അക്ഷയതൃതീയ; കേരളത്തിലെ ജ്വല്ലറികളില്‍ എത്തിയത് ഏതാണ്ട് 15 ലക്ഷത്തോളം ഉപഭോക്താക്കള്‍

May 08, 2019 |
|
News

                  25 ശതമാനം വില്‍പ്പന ഉയര്‍ത്തി അക്ഷയതൃതീയ; കേരളത്തിലെ ജ്വല്ലറികളില്‍ എത്തിയത് ഏതാണ്ട് 15 ലക്ഷത്തോളം ഉപഭോക്താക്കള്‍

അക്ഷയ ത്രിതീയ ദിനത്തില്‍ ജ്വല്ലറികള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25% വരെ വളര്‍ച്ച രേഖപ്പെടുത്തി. കുറഞ്ഞ സ്വര്‍ണവില, വിവാഹ സീസണ്‍ തുടങ്ങിയവയെല്ലാം ഉപഭോക്തൃവികാരത്തെ ഉയര്‍ത്തുകയായരുന്നു. സ്വര്‍ണ്ണം വാങ്ങാന്‍ ഏറ്റവും നല്ല ദിവസമായി കണക്കാക്കുന്ന അക്ഷയതൃതീയ ദിനത്തില്‍  കേരളത്തിലെ ജ്വല്ലറികളില്‍ ഏതാണ്ട് 15 ലക്ഷത്തോളം ഉപഭോക്താക്കള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 18 നായിരുന്നു അക്ഷയതൃതീയ. അന്ന് 23,200 രൂപയായിരുന്നു നിരക്ക.് പിന്നീട് പവന് 25,160 രൂപ വരെ സ്വര്‍ണവില ഉയരുകയുണ്ടായി. എന്നാല്‍, ഈ വര്‍ഷത്തെ അക്ഷയതൃതീയ എത്തിയതോടെ ഈ വില കുറഞ്ഞ് പവന് 23,640 ലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മേഖലയില്‍ മോശം പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ ഇത്തവണ വിപണി ഉയര്‍ന്നതായിരുന്നു. 

സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയം തുടങ്ങി സ്വര്‍ണ്ണം, വെള്ളി നാണയങ്ങള്‍, കല്യാണ ആഭരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ആവശ്യക്കാര്‍ ഏറെയായിരുന്നു. സാധാരണ വില്പനയുടെ അഞ്ച് മടങ്ങോളം സ്വര്‍ണനാണയ വില്‍പന ഇന്നലെ നടന്നുവെന്നാണ് കണക്കാക്കുന്നത്. മുന്‍ കൂട്ടി ബുക്ക് ചെയ്ത് സ്വര്‍ണ്ണം വാങ്ങാന്‍ വന്നവരുടേയും എണ്ണം വളരെ കൂടുതലായിരുന്നു. നിരവധി ഓഫറുകളും, പുതിയ ഡിസൈനുകളുമാണ് അക്ഷയതൃതീയുടെ ഭാഗമായി ജ്വല്ലറികള്‍ ഒരുക്കിയിരുന്നത്. 

ഓഫ്‌ലൈന്‍ ബുള്ള്യന്‍ ഡിമാന്‍ഡില്‍ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. ഓണ്‍ലൈന്‍ വ്യാപാരത്തില്‍ 1,200 ലേറെ ഇടപാടുകളും ഉണ്ടായിരുന്നുവെന്ന് ബുള്ള്യന്‍ വ്യാപാരി ഖന്ന ജെംസ് 'പങ്കജ്  പറഞ്ഞു. എന്നാല്‍ ഇന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 23,720 രൂപയാണ് ഇന്നത്തെ നിരക്ക്. അക്ഷയതൃതീയ ദിനമായ ഇന്നലെ ഗ്രാമിന് 2,955 രൂപയും പവന് 23,640 രൂപയുമായിരുന്നു നിരക്ക്. ഈ ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

 

Related Articles

© 2025 Financial Views. All Rights Reserved