അഭ്യൂഹങ്ങള്‍ക്ക് അറുതി; ജാക്ക് മായെ കണ്ടുകിട്ടി!

October 13, 2021 |
|
News

                  അഭ്യൂഹങ്ങള്‍ക്ക് അറുതി; ജാക്ക് മായെ കണ്ടുകിട്ടി!

ഒരിടയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആയിരുന്ന ആലിബാബ സ്ഥാപകന്‍ ജാക്ക് മായെ കാണ്‍മാനില്ലെന്നും വീട്ടു തടങ്കലിലാണെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ചൈനീസ് സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന ജാക്ക് മാ സര്‍ക്കാരിന്റെ പ്രതികാരത്തിന് ഇരയായതായുള്ള വാര്‍ത്തകളും ഉണ്ടായിരുന്നു. ആലിബാബയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനീസ് സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. എന്തായാലും ഏറെ നാളുകള്‍ക്ക് ശേഷം ഹോങ് കോങില്‍ വീണ്ടും എത്തിയിരിക്കുകയാണ് ജാക്ക് മാ. കഴിഞ്ഞ ദിവസങ്ങളില്‍ ബിസിനസ് പങ്കാളികളുമായി ചര്‍ച്ച നടത്തി എന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷാങ്ഹായില്‍ ചൈനയുടെ സാമ്പത്തിക നടപടികളെ വിമര്‍ശിച്ച് ജാക്ക് മാ പൊതു പ്രസംഗം നടത്തിയിരുന്നു. അതോടെ ആലിബാബയുടെ പ്രവര്‍ത്തനങ്ങളുടെ മേലുള്ള നിയന്ത്രണങ്ങളും തുടങ്ങി. ഇതോടെ ചൈനീസ് ശതകോടീശ്വരന്റെ ആസ്തി വര്‍ധനയും മരവിച്ചു. ചൈനീസ് സര്‍ക്കാര്‍ മരവിപ്പിച്ചു എന്നു തന്നെ പറയാം. ഉപ കമ്പനികളുടെ ഐപിഒയും പരാജയമായി. സംഭവങ്ങള്‍ക്ക് ശേഷം പൊതു രംഗത്ത് നിന്ന് ജാക്ക് മാ അകന്നു നില്‍ക്കുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിന് ശേഷം പിന്നെ ജാക്ക് മയെ പൊതു വേദികളില്‍ ഒന്നും അങ്ങനെ കണ്ടിട്ടുമില്ല. കൃത്യം ഒരു വര്‍ഷത്തിനു ശേഷമാണ് ഏഷ്യന്‍ ഫിനാന്‍ഷ്യല്‍ ഹബ്ബിലേക്ക് ജാക്ക് മാ തിരിച്ചെത്തുന്നത്.

ജാക്ക് മയുടെ പ്രതികരണങ്ങള്‍ എല്ലാം ആലിബാബയിലൂടെയാണ് ഔദ്യോഗികമായി പൊതുജനങ്ങളിലും മാധ്യമങ്ങളിലും ഒക്കെ എത്താറ്. എന്നാല്‍ ജാക്ക് മയുടെ തിരോധാനവും തിരിച്ചുവരവുമൊക്കെ സംബന്ധിച്ച യാതൊരു വിവരങ്ങളും ആലിബാബ പുറത്ത് വിട്ടിട്ടില്ല. ഒരുകാലത്ത് ചൈനയിലെ ഏറ്റവും പ്രശസ്തനും പൊതുവേദികളിലെ സ്ഥാരം സാന്നിധ്യവുമായ സംരംഭകനായിരുന്നു ജാക്ക് മാ. കഴിഞ്ഞ ആഴ്ച ഏതാനും ബിസിനസ്സ് അസോസിയേറ്റുകളുമായി ജാക്ക് മാ ചര്‍ച്ച നടത്തിയതായുള്ള സൂചനകള്‍ ഉള്ളതിനാല്‍ ആലിബാബ ബിസിനസ് വിപൂലീകരിച്ചേക്കാന്‍ സാധ്യതയുണ്ട്.

കിഴക്കന്‍ ചൈനീസ് നഗരമായ ഹാങ്ഹായിലാണ് അദ്ദേഹത്തിന്റെ ബിസിനസ്സ് സാമ്രാജ്യം., മുന്‍ ബ്രിട്ടീഷ് കോളനിയില്‍ വലിയൊരു ആഡംബര വീടും ജാക്ക്മായുടെ ഉടമസ്ഥതയിലുണ്ട്, അദ്ദേഹത്തിന്റെ കമ്പനികളുടെ പ്രധാന ബിസിനസ്സ് പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ട്. സെപ്റ്റംബറില്‍ ആലിബാബയും അതിന്റെ ഫിന്‍ടെക് കമ്പനിയായ ആന്റ് ഗ്രൂപ്പും കിഴക്കന്‍ ചൈനീസ് പ്രവിശ്യയിലെ നിരവധി ഗ്രീന്‍ഹൗസുകളുമായി ചാര്‍ച്ച നടത്തിയിരുന്നു.

2025ഓടെ ചൈനയുടെ പൊതുഅഭിവൃദ്ധി ലക്ഷ്യമിട്ട് ആലിബാബ 1550 കോടി ഡോളര്‍ നിക്ഷേപം തൊട്ടടുത്ത ദിവസം, ആലിബാബ പ്രഖ്യാപിച്ചിരുന്നു. ചൈനീസ്, പ്രസിഡന്റ് ഷി ജിന്‍പിംഗ് നയിക്കുന്ന പ്രത്യേക ക്യാമ്പെയ്‌ന് പിന്തുണ വാഗ്ദാനം ചെയ്ത് കൊണ്ടായിരുന്നു ഇത്. ഷി ജിന്‍പിങിന്റെ വെല്‍ത്ത് ഷെയറിങ് നടപടികളെ അനുകൂലിച്ച ഏറ്റവും പുതിയ കോര്‍പ്പറേറ്റ് സ്ഥാപനവുമാണ് ഇപ്പോള്‍ ആലിബാബ.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved