ഇന്ത്യയിലേക്ക് പുതിയ നിക്ഷേപങ്ങള്‍ വേണ്ടെന്ന് വച്ച് ഇ-കൊമേഴ്‌സ് ഭീമന്‍ അലിബാബ; കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ എന്തെന്ന് പഠിച്ച ശേഷം തീരുമാനമെന്ന് അറിയിപ്പ്

August 26, 2019 |
|
News

                  ഇന്ത്യയിലേക്ക് പുതിയ നിക്ഷേപങ്ങള്‍ വേണ്ടെന്ന് വച്ച് ഇ-കൊമേഴ്‌സ് ഭീമന്‍ അലിബാബ; കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ എന്തെന്ന് പഠിച്ച ശേഷം തീരുമാനമെന്ന് അറിയിപ്പ്

മുംബൈ: ഇന്ത്യയിലേക്ക് പുതിയതായി  നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്നും താല്‍കാലികമായി പിന്മാറുകയാണെന്ന് ഇ-കൊമേഴ്‌സ് ഭീമന്‍ അലിബാബ. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളായ പേടിഎമ്മിലും സൊമാറ്റോയിലും വന്‍ തുകയാണ് അലിബാബ നിക്ഷേപിച്ചിരുന്നത്.  ഇന്ത്യയിലേക്കുള്ള നിക്ഷേപം താല്‍കാലികമായി നിറുത്തിവെച്ചിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നീക്കം പഠിച്ച ശേഷം മാത്രമാകും തീരുമാനമെടുക്കുകയും കമ്പനി വക്താക്കള്‍ അറിയിച്ചു.

അലിബാബയുടെ നിക്ഷേപ സംഘത്തിന്റെ തലവനായ രാഘവ് ബാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോള്‍ നിലവിലുള്ള നിക്ഷേപങ്ങള്‍ മാത്രമേ കൈകാര്യം ചെയ്യുന്നുള്ളൂവെന്നും പുതിയ നിക്ഷേപങ്ങളുട കാര്യം ഉടന്‍ തീരുമാനിക്കില്ലെന്നും രാഘവ് കൂട്ടിച്ചേര്‍ത്തു. ശതകോടീശ്വരനായ ജാക്ക് മേ തന്റെ സ്ഥാപനമായ അലിബാബയിലൂടെ ഇന്ത്യയിലെ പല പ്രമുഖ സ്റ്റാര്‍ട്ടപ്പുകളിലും നിക്ഷേപം നടത്തിയിരുന്നു. ഓണ്‍ലൈന്‍ പേയ്‌മെന്റ് സ്ഥാപനമായ പേടിഎം, പേടിഎം മാള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലയായ സൊമാറ്റോ, ബിഗ് ബാസ്‌ക്കറ്റ്, സ്‌നാപ്ഡീല്‍, ലോജിസ്റ്റിക്‌സ് സ്ഥാപനമായ എക്‌സ്പ്രസ് ബീസ് എന്നീ കമ്പനികളില്‍ അലിബാബ നിക്ഷേപം നടത്തിയിരുന്നു.

എന്നാല്‍ നിക്ഷേപം നിറുത്താന്‍ തീരുമാനിച്ചത് ഇന്ത്യന്‍ കമ്പനികളില്‍ നിന്നും നിക്ഷേപം പിന്‍വലിച്ച് രാജ്യത്ത് നിന്നും പൂര്‍ണമായും മാറാനാണോ എന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. രാജ്യത്ത് ഫ്‌ളിപ്പ്കാര്‍ട്ട് ആമസോണ്‍ എന്നീ കമ്പനികളുടെ വളര്‍ച്ച ശരവേഗത്തിലായ സമയത്ത് സ്‌നാപ്ഡീലിലും പേടിഎം മാളിലും വന്‍ തുക നിക്ഷേപിച്ച അലിബാബയ്ക്ക് അത് വലിയ തിരിച്ചടിയായിരുന്നു. എന്നാല്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്നും ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിലനില്‍ക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും കമ്പനി വക്താവ് അറിയിച്ചു. മാത്രമല്ല മാര്‍ക്കറ്റിലെ ഊഹക്കച്ചവടത്തിന് തങ്ങള്‍ തയാറല്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved