
പ്രമുഖ ചൈനീസ് കമ്പനികളെല്ലാം ഇപ്പോള്‍ പുതിയൊരു നീക്കത്തിനു തയ്യാറായിരിക്കിയിരക്കുകയാണ്. ചൈന-യുഎസ് വ്യാപാര തര്‍ക്കം മൂലം ചൈനീസ് കമ്പനികള്‍ പുതിയൊരു നീക്കമാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ആരംഭിച്ചിട്ടുള്ളത്. പ്രമുഖ ചൈനീസ് കമ്പനികളെല്ലാം ഇപ്പോള്‍ ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വിവിധ ചൈനീസ് കമ്പനികളെല്ലാം നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം വിവിധ ചൈനീസ് കമ്പനികളെല്ലാം അമേരിക്കയിലോ, ചൈനയിലോ ആണ് പലപ്പോഴും ലിസ്റ്റ് ചെയ്യാറുള്ളത്. എന്നാല്‍ അമേരിക്കയും-ചൈനയും തമ്മിലുള്ള വ്യാപാര തര്‍ക്കം രൂക്ഷമായതോടെയാമ് ഹോങ്കോങിലേക്ക് ലിസ്റ്റ് ചെയ്യാനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. ചൈനയിലെ ഏറ്റവും വലി ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നായ ആലിബാബ തന്നെ ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അഞ്ച് വര്‍ഷം മുന്‍പ് ആലിബാബ ഐപിഒ വഴി 25 ബില്യണ്‍ ഡോളര്‍ സമാഹരണമായിരുന്നു നടത്തിയിരുന്നത്. ഈ ലക്ഷ്യം കൈവരിക്കാന്‍ ആലിബാബ ഇപ്പോള്‍ ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഹോങ്കോങില്‍ ലിസ്റ്റ് ചെയ്യുന്നതോടെ ആലിബാബ വിപണി രംഗത്ത് വലിയ നേട്ടമാണ് കൊയ്യാനാഗ്രഹിക്കുന്നത്. അമേരിക്കയില്‍ ഹുവായ് അടക്കമുള്ള ചൈനീസ് കമ്പനികള്‍ക്ക് നേര പ്രവര്‍ത്തന അനുമതി നിഷേധിച്ചതോടെ ചൈനയും-അമേരിക്കയും വ്യാപര സൗഹൃദം ഇപ്പോള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തിനില്‍ക്കുകയാണ്. ഇതോടെയാണ് വിവിധ ചൈനീസ് ടെക് കമ്പനികള്‍ ഹോങ്കോങിലേക്ക് ലിസ്റ്റ് ചെയ്യാനുള്ള താത്പര്യവുമായി രംഗത്തെത്തിയിട്ടുള്ളത്. അതേസമയം ഹോങ്കോങ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയതോടെയാണ് ചൈനയിലെ ടെക് കമ്പനികളെല്ലാം ഹോങ്കോങിലേക്ക് ലിസിറ്റ് ചെയ്യാന്‍ താത്പര്യവുമായി എത്തിയിട്ടുള്ളത്.