ഒരു നിമിഷത്തില്‍ 544000 ഓര്‍ഡറുകള്‍;30 മിനിറ്റില്‍ നേടിയത് 10 ബില്യണ്‍ ഡോളര്‍; ആലിബാബയ്ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങള്‍

November 11, 2019 |
|
News

                  ഒരു നിമിഷത്തില്‍ 544000 ഓര്‍ഡറുകള്‍;30 മിനിറ്റില്‍ നേടിയത് 10 ബില്യണ്‍ ഡോളര്‍; ആലിബാബയ്ക്ക് മാത്രം സാധിക്കുന്ന കാര്യങ്ങള്‍

ഇ-കൊമേഴ്‌സ് ഭീമന്‍ ആലിബാബ അരമണിക്കൂറിനകം നേടിയത് 10 ബില്യണ്‍ ഡോളറിന്റെ കച്ചവടം. 29 മിനിറ്റ് 45 സെക്കന്റിനുള്ളിലാണ് ഇത്രയും തുകയുടെ കച്ചവടം നടന്നത്. ഇന്ന് നവംബര്‍ 11ന് നടത്തിയ 11.11 ആഗോള ഷോപ്പിങ് ഫെസ്റ്റിവലിലാണ് റെക്കോര്‍ഡ് വില്‍പ്പന നടന്നത്. വെറും 1 മിനിറ്റും 8 സെക്കന്റും മാത്രം പിന്നിട്ടപ്പോള്‍ തന്നെ ലഭിച്ച മൊത്തം ചരക്ക് മൂല്യം ഒരു ബില്യണ്‍ യുഎസ് ഡോളറാണ്. ഇതും രണ്ടാമതൊരു റെക്കോര്‍ഡാണ്.

ഒരൊറ്റ ദിവസത്തേക്ക് മാത്രം പ്രഖ്യാപിച്ച ഈ ഷോപ്പിങ് ഫെസ്റ്റിവലില്‍ ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ 120.7  ബില്യണ്‍ യുവാന്‍ സ്വന്തമാക്കി.2016ല്‍ 11.11 ഷോപ്പിങ് ഫെസ്റ്റിവലിലെ റെക്കോര്‍ഡാണ് തകര്‍ത്തത്. ആദ്യ പതിനാലര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 28.63 ബില്യണ്‍ യുഎസ് ഡോളര്‍ നേടി. യുഎസ്,ദക്ഷിണ കൊറിയ,ജപ്പാന്‍,ചൈന,ഓസ്‌ട്രേലിയ ,ജര്‍മനി,യുകെ,ഫ്രാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് വന്‍ വില്‍പ്പന നടന്നത്. ഒരു സെക്കന്റില്‍ 5,44,000 ഓര്‍ഡറുകളാണ് ലഭിച്ചതെന്ന് ആലിബാബയുടെ വക്താക്കള്‍ അറിയിച്ചു. 2009 ല്‍ ആദ്യമായി ഈ ഫെസ്റ്റിവല്‍ തുടങ്ങിയത്.

News Desk

Author
mail: author@financialviews.in

Related Articles

© 2025 Financial Views. All Rights Reserved