സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം നരേന്ദ്ര മോദി സര്‍ക്കാറെന്ന് മന്‍മോഹന്‍ സിംഗ്; അടിക്കടി മാറ്റുന്ന സാമ്പത്തിക പരിഷ്‌കരണം വലിയ പ്രത്യാഘാതമുണ്ടാക്കി

September 02, 2019 |
|
News

                  സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണം നരേന്ദ്ര മോദി സര്‍ക്കാറെന്ന് മന്‍മോഹന്‍ സിംഗ്; അടിക്കടി മാറ്റുന്ന സാമ്പത്തിക പരിഷ്‌കരണം വലിയ പ്രത്യാഘാതമുണ്ടാക്കി

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂപപ്പെടാന്‍ കാരണം നരേന്ദ്ര മോദി സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോദന്‍ സിംഗ്. ജൂണിലവസാനിച്ച ഒന്നാം പാദത്തിലെ വളര്‍ച്ചാ നിരക്ക് ആറ് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയതിന് പിന്നിലെയാണ് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയാണെന്നും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ജിഎസ്ടിയുടെ പ്രത്യാഘാതം രാജ്യം ഇപ്പോഴും അനുഭവിക്കുകയാണെന്നും,  ഇതില്‍ നിന്ന് കരകയറാനായിട്ടില്ലെന്നും മന്‍മോഹന്‍ സിംഗ് കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലും സര്‍ക്കാര്‍ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരുന്നത് ശരിയല്ലെന്നും മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. ഇത്തരം നയങ്ങള്‍ സര്‍ക്കാര്‍ പിന്തുടരുന്നത് ഒഴിവാക്കണമെന്നും, ഈ പ്രതിസന്ധിയില്‍ നിന്ന് കകരകയറാന്‍ സര്‍ക്കാര്‍ പ്രതികരാ രാഷ്ട്രീയം മാറ്റിവെക്കണമെന്നും മമന്‍മോഹന്‍ സിംഗ് അഭ്യര്‍ത്ഥിച്ചു. കാര്യങ്ങളെ പക്വപരമായി നേരിടണമെന്നാണ് മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടുന്നത്.  

നിക്ഷേപ മേഖലയിലും, സ്വകാര്യ മേഖലയിലും വന്‍ പ്രതിസന്ധി തന്നെയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ഇതില്‍ നിന്ന് കരകയറണമെങ്കില്‍ രാജ്യം കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് സാമ്പത്തിക വിദഗഗ്ധര്‍ ഒന്നടങ്കം പറയുന്നത്.ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

Related Articles

© 2025 Financial Views. All Rights Reserved