9 സ്മാള്‍ ക്യാപ് കമ്പനികള്‍ ജനുവരി മുതല്‍ മിഡ് ക്യാപ് ആയി മാറുന്നു; കമ്പനികളില്‍ അലോക് ഇന്‍ഡസ്ട്രീസും ദീപക് നൈട്രൈറ്റും

December 08, 2020 |
|
News

                  9 സ്മാള്‍ ക്യാപ് കമ്പനികള്‍ ജനുവരി മുതല്‍ മിഡ് ക്യാപ് ആയി മാറുന്നു; കമ്പനികളില്‍ അലോക് ഇന്‍ഡസ്ട്രീസും ദീപക് നൈട്രൈറ്റും

അലോക് ഇന്‍ഡസ്ട്രീസും ദീപക് നൈട്രൈറ്റും അടക്കം ഒന്‍പത് സ്മാള്‍ ക്യാപ് കമ്പനികള്‍ 2021 ജനുവരി മുതല്‍ മിഡ് ക്യാപ് ആയി മാറും. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ (എ എം എഫ് ഐ) 2021 ജനുവരി അഞ്ചാവുമ്പോഴേക്ക് 2020 ലെ രണ്ടാം പകുതിയിലെ ആവറേജ് മാര്‍ക്കറ്റ് ക്യാപിറ്റലൈസഷന്‍ അടിസ്ഥാനത്തില്‍ പുറത്തിറക്കാനിരിക്കുന്ന പുതിയ സ്റ്റോക്ക് ക്യാറ്റഗറൈസേഷന്‍ ലിസ്റ്റില്‍ പതിനൊന്നോ പന്ത്രണ്ടോ കമ്പനികള്‍ ഇതുപോലെ സ്റ്റോക്ക് മാര്‍ക്കറ്റിലെ ക്യാപിറ്റലൈസേഷന്റെ അടിസ്ഥാനത്തില്‍ കാറ്റഗറി മാറും എന്നാണ് ഐ സി ഐ സി ഐ സെക്യൂരിറ്റീസ് പ്രതീക്ഷിക്കുന്നത്.

സെബിയുടെ നിര്‍വ്വചന പ്രകാരം സ്റ്റോക്ക് മാര്‍ക്കറ്റിലെ ഫുള്‍ മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അനുസരിച്ച് ഒന്ന് മുതല്‍ 100 വരെ സ്ഥാനത്ത് വരുന്ന കമ്പനികള്‍ ലാര്‍ജ് ക്യാപ് കമ്പനികളായി കണക്കാക്കപ്പെടും. അതിന് ശേഷം 101 മുതല്‍ 250 വരെയുള്ള സ്ഥാനക്കാര്‍ മിഡ് ക്യാപ്പുകളും 251 മുതല്‍ മുകളിലോട്ട് വരുന്നവര്‍ സ്മാള്‍ ക്യാപുകളും ആയിരിക്കും.

ഇത്തരത്തില്‍ സ്മാള്‍ ക്യാപ്പില്‍ നിന്ന് മിഡ് ക്യാപ് ആകാന്‍ സാധ്യതയുള്ള കമ്പനികള്‍ ഇവയാണ്: ലോറസ് ലാബ്‌സ് , ഇന്ത്യാ മാര്‍ട്ട് , നവീന്‍ ഫ്ലൂവോ, ഡിക്സണ്‍ ടെക്നോലോഗ് , അലോക് ഇന്‍ഡസ്ട്രീസ്, ആസ്ട്രസെനീക്ക , ദീപക് നൈട്രൈറ്റ്, ബോംബെ ബര്‍മ, സുവേന്‍ ഫാര്‍മ , ഗ്രാന്യൂള്‍സ് ഇന്ത്യ, മള്‍ട്ടി കോം എക്സ്.

അത് പോലെ മിഡ് ക്യാപ്പില്‍ നിന്ന് സ്മാള്‍ ക്യാപ് ആകാന്‍ സാധ്യതയുള്ള കമ്പനികള്‍: സിഇഎസ്‌സി , ടിടികെ പ്രസ്റ്റീജ്, ടാറ്റാ കെമിക്കല്‍സ്, കാജാരിയ സെറാമിക്‌സ് , എസ് കെ എഫ് ഇന്ത്യ , അപ്പോളോ ടയേഴ്‌സ് , ജെ എം ഫൈനാന്‍ഷ്യല്‍ , ചോള ഫൈനാന്‍ഷ്യല്‍ , വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, പി വി ആര്‍, സിംഫണി, ഫ്യൂച്ചര്‍ റീട്ടെയില്‍ ഇവയാണ്.

സ്റ്റോക്ക് മാര്‍ക്കറ്റ് വന്‍ ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച വര്‍ഷമാണ് 2020. ബിഎസ്‌സി സെന്‍സെക്സ് 45,079 എന്ന ഏറ്റവും ഉയര്‍ന്ന നിലയിലാണുള്ളത്. കോവിഡ് മഹാമാരി കാരണം ദേശീയ തലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട മാര്‍ച്ചിലെ കുറഞ്ഞ നിലവാരത്തില്‍ നിന്ന് 60% ഉയരത്തിലാണ് സ്റ്റോക്ക് മാര്‍ക്കറ്റ്. മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അടിസ്ഥാനത്തില്‍ സ്റ്റോക്കിന്റെ കാര്യത്തില്‍ ഇത്തരം മാറ്റങ്ങള്‍ പ്രതീക്ഷിച്ചതായിരുന്നു.

സെബി 2017 ഒക്ടോബര്‍ 6 ന് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം മ്യൂച്വല്‍ ഫണ്ട്സിന് പുതിയ ലിസ്റ്റനുസരിച്ച് അവരുടെ പോര്‍ട്ട്ഫോളിയോ വിന്യസിക്കാന്‍ ഒരു മാസത്തെ സമയമുണ്ട്. മള്‍ട്ടി ക്യാപ് സ്‌കീമുകള്‍ അങ്ങനെ തന്നെ തുടരാന്‍ തീരുമാനിക്കുകയാണെങ്കില്‍ അവര്‍ക്കും ഒരു മാസം സമയമുണ്ടാകും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അവരുടെ സ്‌കീമുകള്‍ റീ ബാലന്‍സിംഗ് ചെയ്യാന്‍.

Related Articles

© 2025 Financial Views. All Rights Reserved