
നെടുമ്പാശേരി: എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ മേധാവിയായി (സിഇഒ) അലോക് സിങ് ചുമതലയേറ്റു. ന്യൂഡല്‍ഹി കേന്ദ്രമായ വ്യോമയാന ഉപദേശക, കണ്‍സല്‍റ്റന്‍സി കമ്പനിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. 30 വര്‍ഷത്തോളം എയര്‍ഇന്ത്യ, അലയന്‍സ് എയര്‍ എന്നിവയിലും ഗള്‍ഫ് വിമാനക്കമ്പനിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.