
ദില്ലി: ഗൂഗിള്‍ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് തങ്ങളുടെ രണ്ട് പ്രധാന ബിസിനസുകളായ യൂട്യൂബ്,ഗൂഗിള്‍ ക്ലൗഡ് എന്നിവയുടെ വരുമാനം ആദ്യമായി പുറത്തുവിട്ടു. വീഡിയോ പ്ലാറ്റ്‌ഫോമായ യൂട്യൂബ് 2019ല്‍ 15 ബില്യണ്‍ ഡോളര്‍ പരസ്യവില്‍പ്പനയിലൂടെ നേടി. മുന്‍വര്‍ഷത്തെ 11 ബില്യണ്‍ ഡോളറില്‍ നിന്ന് 36% വര്‍ധനയാണിത്.
ക്ലൗഡ് വരുമാനം 2019ല്‍ 8.9 ബില്യണ്‍ ഡോളറായിരുന്നു. 2018ലെ 8.5 ബില്യണ്‍ ഡോളറില്‍ നിന്ന് 53 % വര്‍ധന. 2019ലെ നാലാംപാദത്തില്‍ സാമ്പത്തിക ഫലങ്ങള്‍ തിങ്കളാഴ്ചയാണ് ആല്‍ഫബെറ്റ് പ്രഖ്യാപിച്ചത്. സുന്ദര്‍പിച്ചൈ ആല്‍ഫബെറ്റിന്റെ സിഇഓ ആയി ചുമതലയേറ്റതിന് ശേഷമുള്ള കമ്പനിയുടെ ആദ്യ വരുമാന റിപ്പോര്‍ട്ടാണിത്. ഡിസംബര്‍ 31ന് ്‌വസാനിച്ച പാദത്തില്‍ ആല്‍ഫബൈറ്റ് 46.07 ബില്യണ്‍ ഡോളര്‍ വില്‍പ്പന വരുമാനം നേടി. 46.94 ബില്യണ്‍ ഡോളര്‍ വില്‍പ്പന വരുമാനം നേടുന്ന അനലിസ്റ്റുകളുടെ കണക്കുകൂട്ടലുകളേക്കാള്‍ താഴെയാണിത്.