ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ സ്വന്തമാക്കി ആമസോണ്‍; പെര്‍പ്യൂള്‍ ഏറ്റെടുത്തത് 14.7 മില്യണ്‍ ഡോളര്‍ നല്‍കി

April 01, 2021 |
|
News

                  ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ സ്വന്തമാക്കി ആമസോണ്‍; പെര്‍പ്യൂള്‍ ഏറ്റെടുത്തത് 14.7 മില്യണ്‍ ഡോളര്‍ നല്‍കി

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയെ സ്വന്തമാക്കി ആമസോണ്‍. ജനസംഖ്യയുടെ കാര്യത്തില്‍ രണ്ടാമതുള്ള ഇന്ത്യയില്‍ വേരുറപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് ആമസോണ്‍ രംഗത്തെത്തിയിട്ടുള്ളത്. ഓഫ് ലൈന്‍ സ്റ്റോറിലെ വില്‍പ്പന ഓണ്‍ലൈനിലേക്ക് മാറ്റുന്നതിന് മുന്നോടിയായായാണ് ഈ നീക്കം. ഇതോടെ ആമസോണിന്റെ വ്യാപാരം 95 ശതമാനത്തിന് മുകളിലേക്ക് ഉയര്‍ത്തുകയാണ് ആമസോണിന്റെ പ്രധാനലക്ഷ്യം.

പെര്‍പ്യൂള്‍ എന്ന സ്റ്റാര്‍ട്ട് അപ്പ് ഏറ്റെടുക്കുന്നതായി ആമസോണ്‍ ചൊവ്വാഴ്ചയാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്വന്തമാക്കാന്‍ ആമസോണ്‍ ടെക്‌നോളജീസ് 14.7 മില്യണ്‍ ഡോളര്‍ നല്‍കിയതാണ് പുറത്തുവരുന്ന വിവരം. പെര്‍പ്യൂളിന്റെ ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് വേണ്ടി കമ്പനി 5 മില്യണ്‍ ഡോളര്‍ അധികമായി ചെലവഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. ഇന്ത്യയില്‍ പെര്‍പ്യൂള്‍ റീട്ടെയിലര്‍മാര്‍ക്ക് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നതിനായി മൊബൈല്‍ പേയ്‌മെന്റ് ഉപകരണം നല്‍കുന്നതിനായി പെര്‍പ്യൂള്‍ 6.36 മില്യണ്‍ ഡോളറാണ് ചെലവഴിച്ചിട്ടുള്ളത്. ഇന്ത്യയിലുള്ളവര്‍ക്ക് ഓഫ് ലൈന്‍ സേവനം എളുപ്പത്തിലാക്കുന്നതിന് വേണ്ടി പെര്‍പ്യൂള്‍ ക്ലൌഡ് അധിഷ്ടിത

'ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനായി ഇന്ത്യയിലെ എല്ലാവിധത്തിലുള്ള ബിസിനസുകള്‍ക്കും അവസരങ്ങള്‍ നല്‍കുന്നതിനായി പെര്‍പ്യൂള്‍ ടീമിനൊപ്പം ചേരുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ആമസോണ്‍ വ്യക്തമാക്കി.' 2016 ന്റെ അവസാനത്തോടെയാണ് ബെംഗളൂരു ആസ്ഥാനമായുള്ള പെര്‍പ്യൂള്‍ ആരംഭിക്കുന്നത്. പെര്‍പ്യൂളിന്റെ സ്റ്റാര്‍ട്ടപ്പിന്റെ ആദ്യ ഉല്‍പ്പന്നം ഷോപ്പേഴ്സ് സ്റ്റോപ്പ്, ഹൈപ്പര്‍മാര്‍ക്കറ്റ്, ബിഗ് ബസാര്‍ തുടങ്ങിയ സൂപ്പര്‍ചെയിനുകളില്‍ ക്യൂ ഒഴിവാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിലായിരുന്നു ശ്രദ്ധ ചെലുത്തിയത്. ബെഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് - നിക്ഷേപകരില്‍ പ്രൈം വെഞ്ച്വര്‍ പാര്‍ട്ണര്‍മാര്‍, കലാരി ക്യാപിറ്റല്‍, രഘുനന്ദന്‍ ജി (നിയോബാങ്ക് സോള്‍വിന്റെ സ്ഥാപകന്‍) എന്നിവരെ കണക്കാക്കുന്നു - സമീപ വര്‍ഷങ്ങളില്‍ ഇത് കൂടുതല്‍ വിപുലീകരിച്ചു.

Read more topics: # ആമസോണ്‍, # Amazon,

Related Articles

© 2021 Financial Views. All Rights Reserved