
ഓണ്‍ലൈന്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ആമസോണ്‍ ഇപ്പോള്‍ റീട്ടെയില്‍ ഗ്രോസറി വിപണിയിലും പരീക്ഷണത്തിനൊരുങ്ങുകയാണ്. അരിയും പച്ചക്കറിയുമടക്കം 5000ല്‍ ഏറെ അവശ്യസാധനങ്ങള്‍ വീട്ടില്‍ എത്തിച്ച് തരുമെന്നാണ് ആമസോണ്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ബെംഗലൂരുവിലാണ് ഡെലിവറി നടക്കുന്നത്. വൈകാതെ തന്നെ ഇത് സൗത്ത് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരിക്കുകയാണ്.
2007 ല്‍ വാഷിംങ്ടണ്‍ സിയറ്റില്‍ ആരംഭിച്ച 'ആമസോണ്‍ ഫ്രഷ'് എന്ന സംരംഭം മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമല്ല റീറ്റെയില്‍ മേഖലയില്‍ വരാനിരിക്കുന്ന ഓണ്‍ലൈന്‍ മത്സരം കൂടെ മുന്നില്‍ കണ്ടാണ്. ഓണ്‍ലൈന്‍ ഭീമനായ ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രോസറി വിപണിരംഗത്തേക്ക് കടന്നുവരാനിരിക്കെയാണ് ആമസോണ്‍ തങ്ങളുടെ ഗ്രോസറി ഷോപ്പിങ് സേവനത്തിന് തുടക്കമിട്ടത്. ഓണ്‍ലൈന്‍ ഗ്രോസറി രംഗത്തേക്ക് കടന്നുവരാന്‍ മികച്ച അവസരം തന്നെയാണ് ആമസോണ്‍ പ്രയോജനപ്പെടുത്തിയത്.
ആമസോണ്‍ ഫ്രഷ് ലോഞ്ച് ചെയ്യുന്നതിന് മുന്‍പ് തങ്ങളുടെ പ്രൈം നൗ ആപ്പ് വഴിയാണ് ആമസോണ്‍ ഗ്രോസറി സാധനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നത്. അരി, പച്ചക്കറി വീട്ടു സാധനങ്ങള്‍ എന്നിവയോടൊപ്പം ഹെല്‍ത്ത് കെയര്‍ ഉല്‍പ്പന്നങ്ങളും ഡെലിവറി ചെയ്യും. ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഡെലിവറി എന്ന സംവിധാനമാണ് ഇവര്‍ അവതരിപ്പിക്കുന്നത്.