റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്: മുന്‍ ഉത്തരവിന് സ്റ്റേ

March 22, 2021 |
|
News

                  റിലയന്‍സ്-ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്: മുന്‍ ഉത്തരവിന് സ്റ്റേ

ന്യൂഡല്‍ഹി: യുഎസ് ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ എതിര്‍ത്ത റിലയന്‍സുമായുളള ഓഹരി വില്‍പ്പന ഇടപാടുമായി മുന്നോട്ട് പോകുന്നതിന് ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിന് നിയന്ത്രണങ്ങളില്ല. 24,713 കോടി രൂപയുടെ ഇടപാട് സംബന്ധിച്ച് തല്‍സ്ഥിതി തുടരാനുളള സിംഗിള്‍ ജഡ്ജി നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു.

ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍, ജസ്റ്റിസ് ജാസ്മീറ്റ് സിംഗ് എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ അപ്പീലിനെക്കുറിച്ച് വിശദീകരിക്കാന്‍ ആമസോണിന് നോട്ടീസ് നല്‍കി. ഏപ്രില്‍ 30 ന് ഇക്കാര്യത്തില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബെഞ്ച് ഇക്കാര്യം പട്ടികപ്പെടുത്തി.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ കിഷോര്‍ ബിയാനിയുടെയും മറ്റുള്ളവരുടെയും സ്വത്തുക്കള്‍ അറ്റാച്ചുചെയ്യണമെന്നും ഏപ്രില്‍ 28 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുന്ന സിം?ഗിള്‍ ജഡ്ജിന്റെ ഉത്തരവിനും സ്റ്റേ ഉണ്ട്.

2020 ഒക്ടോബര്‍ 25 ന് സിംഗപ്പൂരിലെ എമര്‍ജന്‍സി ആര്‍ബിട്രേറ്ററുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ ഉത്തരവിടണമെന്ന് ആമസോണിന്റെ അപേക്ഷ മാനിച്ചാണ് സിംഗിള്‍ ജഡ്ജ് ഉത്തരവിട്ടത്. ഫ്യൂച്ചര്‍ റീട്ടെയില്‍ റിലയന്‍സ് റീട്ടെയിലുമായുളള 24,713 കോടി രൂപ ഇടപാടില്‍ മുന്നോട്ട് പോകുന്നത് കോടതി നേരത്തെ തടഞ്ഞിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved