
ന്യൂഡല്‍ഹി: ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് വിപണയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. രാജ്യത്ത് 35,000 കോടി രൂപയുടെ ഓണ്‍ലൈന്‍ ഇഷുറന്‍സ് നിക്ഷേപം നടത്താനാണ് ആമസോണും ഫ്‌ളിപ്കാര്‍ട്ടും ലക്ഷ്യമിടുന്നത്. ഓണ്‍ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ സാധ്യതകള്‍ രൂപപ്പെടുത്താനും, നേട്ടം കൈവരിക്കാനുമാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
ഓണ്‍ ലൈന്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇന്‍ഷുറന്‍സിലെ വിവിധ മേഖലകളെ പറ്റി പഠനം നടത്താനും കമ്പനികള്‍ തീരുമാനിച്ചേക്കും. ഇന്ത്യയില്‍ ഇതിന്റെ സാധ്യതകളെ പറ്റി പഠിക്കുകയാണ് ആദ്യ ലക്ഷ്യം. ഉപഭോക്താക്കള്‍ മികടച്ച നിലവാരത്തിലുള്ള പാക്കേജുകള്‍ തയ്യാറാക്കും. ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട പദ്ധതികള്‍ ഉടന്‍ തന്നെ ആമസോണും ഫ്‌ളിപ്കാര്‍ട്ടും നടപ്പില്‍ വരുത്തുമെന്നാണ് വിവരം.