
ബസ് ,ട്രെയിന്‍ ടിക്കറ്റുകള്‍ക്കും ഹോട്ടല്‍മുറി ബുക്ക് ചെയ്യാനും ഇനിമുതല്‍ ആമസോണിന്റെ പുതിയ പേയ്‌മെന്റ് ആപ്പ്. ആമസോണ്‍ പേ മാതൃകയില്‍ പുതിയ പേയ്‌മെന്റ് അധിഷ്ഠിത ആപ്പ് ഉടന്‍ പുറത്തിറങ്ങും. നിലവില്‍ ക്ലിയര്‍ ട്രിപ്പ് വഴിയാണ് ആമസോണ്‍ വിമാനടിക്കറ്റുകളുടെ ബുക്കിങ് നടത്തുന്നത്. സിനിമാ ടിക്കറ്റുകള്‍ക്കായി ബുക്ക് മൈ ഷോയും ആമസോണുമായി സഹകരിക്കുന്നു.
എന്നാല്‍ മേഖലയിലെ സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ബസ് ,ട്രെയിന്‍,ഹോട്ടല്‍ ബുക്കിങ് മേഖലയിലേക്ക് കൂടി ആമസോണ്‍ ചുവടുവെക്കുന്നത്.റെഡ് ബസുമായാണ് ആമസോണ്‍ സഹകരിക്കുക.ലൈവ് ട്രാക്കിങ്,ബസ് ലിസ്റ്റിങ് തുടങ്ങിയ വിവരങ്ങള്‍ പങ്കുവെക്കുന്നതിനായാണ് റെഡ് ബസിന്റെ സഹകരണമെന്നും ആമസോണ്‍ വ്യക്തമാക്കി.
പേയ്‌മെന്റ് സേവന മേഖലയില്‍ വാള്‍മാര്‍ട്ടിന്റെ ഉടസ്ഥതയിലുള്ള ഫോണ്‍പേയുമായാണ് ആമസോണിന്റെ പ്രധാന എതിരാളി.ട്രാവല്‍,ഫുഡ്,ഡെലിവറി അടക്കമുള്ള പല മേഖലകളിലെയും നിരവധി കമ്പനികളുമായി കരാറുള്ള കമ്പനികൂടിയാണ് ഫോണ്‍പേ.