2020 ജൂണോടെ തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം; ഷിപ്പ്‌മെന്റ് പാക്കേജുകളില്‍ ഇനി മുതല്‍ പേപ്പര്‍ കുഷ്യനുകള്‍

September 04, 2019 |
|
News

                  2020 ജൂണോടെ തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം; ഷിപ്പ്‌മെന്റ് പാക്കേജുകളില്‍ ഇനി മുതല്‍ പേപ്പര്‍ കുഷ്യനുകള്‍

ബെംഗലൂരു:  2020  ജൂണോടെ പാക്കേജിങ്ങുകളില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് കുഷ്യനുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ആമസോണ്‍ ഡോട്ട് കോം. രാജ്യത്ത് മലിനീകരണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ തീരുമാനം. പ്ലാസ്റ്റിക്ക് കുഷ്യനുകള്‍ക്ക് പകരമായി പേപ്പര്‍ കുഷ്യനുകള്‍ ഉപയോഗിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് പ്ലാസ്റ്റിക്ക് ബാഗുകള്‍, കപ്പ്, സ്‌ട്രോ എന്നിവ നിരോധിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നീക്കം നടത്തുന്ന വേളയിലാണ് പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുന്നുവെന്ന് ആമസോണ്‍ അറിയിച്ചിരിക്കുന്നത്.

ഇത്തരം പ്ലാസ്റ്റിക്ക് പേപ്പറുകള്‍ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്നവയാണ്. പ്രതിദിനം ബില്യണ്‍ കണക്കിന് ഷിപ്പ്‌മെന്റ് നടത്തുന്ന ആമസോണ്‍ ഒട്ടേറെ പ്ലാസ്റ്റിക്കും തെര്‍മോക്കോളും ഉപയോഗിക്കുന്നുവെന്ന് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. തങ്ങള്‍ പ്ലാസ്റ്റിക്ക് ഉപയോഗം 25 ശതമാനമായി വെട്ടിക്കുറച്ചുവെന്ന് ആമസോണിന്റെ മുഖ്യ എതിരാളിയായ ഫ്‌ളിപ്പ്കാര്‍ട്ട് അറിയിച്ചിരുന്നു. 2021 മാര്‍ച്ചോടെ പ്ലാസ്റ്റിക്ക് ഉപയോഗം പൂര്‍ണമായും നിര്‍ത്താനാണ് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ നീക്കം.

Related Articles

© 2025 Financial Views. All Rights Reserved