
സൗജന്യ ആഡിയോ സ്ട്രീമിങ് ആപ്പുമായി ആമസോണ്‍ രംഗത്ത്. ഓഡിയോ സ്ട്രീമിങ് ഒറു വര്‍ഷം മുന്‍പ് പുറത്തിറക്കിയതിന് ശേഷമാണ് ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ സേവനങ്ങള്‍ നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്കെത്തിയത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ആമസോണ്‍ പുതിയ സേവനങ്ങള്‍ നടപ്പിലാക്കുന്നത്. പരസ്യ രഹിത സേവനങ്ങള്‍ നല്‍കുന്നത് വഴി ആമസോണിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആഗോള ഇ-കൊമേഴ്‌സ് കമ്പനി.
ഇന്ത്യയില്‍ പുതിയ സാധ്യതകള്‍ വിപുലീകരിച്ച് സേവനങ്ങള്‍ നടപ്പിലാക്കുകയെന്നതാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്. പുതിയ ഓഡിയോകള്‍ ഇന്ത്യയിലെ ഹിന്ദി ഭാഷയിലും, പ്രദേശിക ഭാഷയിലും ലഭിക്കും. നാടകങ്ങള്‍, പാട്ടുകള്‍, എന്നിവയെല്ലാം ഈ പ്ലാറ്റ് ഫോമുകള്‍ വഴി ലഭിക്കും. ഇന്ത്യയിലെ വിവിധ പ്ലാറ്റ് ഫോമുകള്‍ വഴി ലഭിക്കുന്നതിനേക്കാള്‍ മികച്ച സേനമാകും ആമസോണ്‍ നടപ്പിലാക്കുക. ആപ്പിലൂടെയുള്ള സേവനങ്ങള്‍ ശക്തിപ്പെടുത്താനുംഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം ലക്ഷ്യമിടുന്നുണ്ട്.