
കൊച്ചി: ഇന്ത്യയില്‍ വീഡിയോ എന്റടെയ്‌മെന്റ് വിപണിയിലേക്കുള്ള ആദ്യ ചുവട് വയ്പുമായി ആമസോണ്‍. വൈവിധ്യമാന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സര്‍വീസുകളില്‍ നിന്നുള്ള കണ്ടന്റുകള്‍ ആസ്വദിക്കാന്‍ പ്രൈം അംഗങ്ങള്‍ക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ക്ക് തുടക്കമിട്ടു. ഇന്ത്യയില്‍ ആദ്യമായാണ് കമ്പനി ഈ സേവനം ലഭ്യമാക്കുന്നത്. സെപ്തംബര്‍ 24 മുതലാണ് പ്രൈം വീഡിയോ ചാനലുകള്‍ ലഭ്യമാകുക. പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഒരു കുടക്കീഴില്‍ എട്ട് ഒടിടി ചാനലുകളില്‍ നിന്നുള്ള കണ്ടന്റ് ലഭ്യമാകും.
എന്റര്‍ടെ്ന്റ്മന്റ് രംഗത്തെ അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും വീഡിയോ കണ്ടന്റുകള്‍ വേഗത്തില്‍ കണ്ടെത്താനും ഉപയോക്താക്കളെ സഹായിക്കുന്നതാണ് പുതിയ സംവിധാനം. തടസരഹിതമായി പണമടയ്ക്കാനുമുള്ള ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് അവതരിപ്പിക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ വഴി പ്രൈം അംഗങ്ങള്‍ക്ക് ഒടിടി സേവനങ്ങളുടെ ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാകും.
പ്രൈം വീഡിയോ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ഇന്ത്യയില്‍ അവരുടെ കണ്ടന്റ് സ്ട്രീം ചെയ്യാനുമാകും. ഡിസ്‌കവറി +, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യുബേ, മുബി, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷോര്‍ട്ട്‌സ് ടിവി എന്നീ 8 വീഡിയോ സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പരിപാടികള്‍, സിനിമകള്‍, റിയാലിറ്റി ടിവി, ഡോക്യുമെന്ററികള്‍ തുടങ്ങിയ കണ്ടന്റുകള്‍ ആസ്വദിക്കാന്‍ പ്രൈം വീഡിയോ ചാനലുകള്‍ വഴി പ്രൈം അംഗങ്ങള്‍ക്ക് കഴിയും.
രാജ്യന്തര തലത്തിലെയും ആഭ്യന്തര തലത്തിലെയും കണ്ടന്റുകള്‍ ലഭ്യമാകും. ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ സഹിതമാണ് ഇവ ലഭ്യമാകുക. തിരഞ്ഞെടുക്കുന്ന സേവനങ്ങള്‍ക്കു മാത്രം ഉപഭോക്താക്കള്‍ പണമടച്ചാല്‍ മതി. അവതരണത്തിന്റെ ഭാഗമായി ഒടിടി ചാനലുകള്‍ നല്‍കുന്ന പ്രത്യേക വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനും പ്രൈം അംഗങ്ങള്‍ക്ക് ലഭിക്കും. പ്രൈം വീഡിയോ ആപ്പിലൂടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുക.
വാര്‍ഷിക പ്ലാനുകളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. പ്രതിമാസ പ്ലാനുകള്‍ പിന്നീട് ലഭ്യമാക്കിയേക്കും. കാലക്രമേണ ഉപഭോക്താക്കളുടെ അഭിപപ്രായങ്ങള്‍ അറിഞ്ഞശേഷം നടപടിയെടുക്കുമെന്നാണ് സൂചന. അതേസമയം ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ മാറ്റങ്ങള്‍ ഒന്നുമില്ല. ഇംഗ്ലീഷിലോ അതത് ഭാഷകളിലോ ഉള്ള കണ്ടന്റുകള്‍ തെരഞ്ഞെടുക്കാം. ഉപയോക്താവിന് അതത് ഒപ്ഷനുകളില്‍ ക്ലിക്കുചെയ്ത് സബ്സ്‌ക്രിപ്ഷന്‍ എടുക്കാം. പ്രൈം അംഗങ്ങള്‍ക്ക് സ്മാര്‍ട്ട് ടിവികള്‍, മൊബൈല്‍ ഫോണ്‍ ഫയര്‍ ടിവി, ഫയര്‍ ടാബ്ലെറ്റുകള്‍, ആപ്പിള്‍ ടിവി എന്നിവയിലും വീഡിയോ ചാനലുകള്‍ കാണം. പ്രൈം വീഡിയോ ആപ്പില്‍ തന്നെ സബ്സ്‌ക്രൈബുചെയ്താല്‍ മതി. എപ്പിസോഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഓഫ്ലൈനില്‍ എപ്പോള്‍ വേണമെങ്കിലും കാണാനും കഴിയും.