
മുംബൈ: ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ രാജ്യത്ത് ഇപ്പോള്‍ മറ്റൊരു പദ്ധതിക്കായ് ഒരുങ്ങുന്നു. രാജ്യത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്കും ചുവടുവെക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ ഇ-കൊേൈമഴ്‌സ് ഭീമനായ ആമസോണ്‍ ലക്ഷ്യമിടുന്നത്. ആമസോണിന്റെ ഈ വരവ് സൊമാട്ടോ, ഊബര്‍ ഈറ്റ്‌സ്, സ്വിഗ്ഗി എന്നീ കമ്പനികള്‍ക്ക് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുക. അതേസമയം ഓണ്‍ലൈന്‍ ഫുഡ് വിതരണം ഇന്ത്യയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനി വൃത്തങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് വിവരം.
2019 സെപ്റ്റംബറില്‍ കമ്പനി ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് ആമസോണ്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയില്‍ ഓണ്‍ലൈന്‍ ഫുഡ് സര്‍വീസ് മേഖലയ്ക്ക് വന്‍ സാധ്യതകള്‍ നിലനില്‍ക്കയാണ് ആമസോണ്‍ പുതിയൊരു ബിസിനസ് സംരംഭത്തിന് തുടക്കമിടുന്നത്. 2018 മാത്രം ഓണ്‍ലൈന്‍ വഴി ഫുഡ് ഓര്‍ഡര്‍ ചെയ്യുന്നവരില്‍ 176 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റെഡ്‌സീര്‍ കണ്‍സള്‍ട്ടിങ് അഭിപ്രായപ്പെടുന്നത്. സ്വിഗ്ഗിയും, സൊമാട്ടോയും ഭക്ഷണ വിതരണത്തില്‍ രജ്യത്ത് വന്‍ ആധിപത്യമാണ് തുടരുന്നത്. എന്നാല്‍ രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ ഊബറിനെ ആമസോണ്‍ ഏറ്റെടുത്തേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമുഖ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒണ്‍ലൈന്‍ ഫുഡ് വിതരണ രംഗത്ത് വന്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ പുതിയൊരു തുടക്കത്തിന് തയ്യാറായിട്ടുള്ളത്.