ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് ഇനി ചെലവേറും; ഡിസംബര്‍ 13 മുതല്‍ ഉയര്‍ന്ന നിരക്ക്

November 25, 2021 |
|
News

                  ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് ഇനി ചെലവേറും; ഡിസംബര്‍ 13 മുതല്‍ ഉയര്‍ന്ന നിരക്ക്

ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന് ഡിസംബര്‍ മുതല്‍ വില കൂടും. ആമസോണ്‍ തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും പുതിയ വിലകള്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് കൃത്യമായി പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, വില വര്‍ദ്ധനവ് ഡിസംബര്‍ 13 മുതല്‍ ഉണ്ടാവുമെന്ന സൂചനയോടെ ആമസോണില്‍ നിന്നുള്ള ഒരു പുതിയ സ്‌ക്രീന്‍ഷോട്ട് പുറത്തുവന്നിട്ടുണ്ട്. ഇതിനര്‍ത്ഥം പഴയ വിലകള്‍ ഡിസംബര്‍ 13 വരെ മാത്രമേ നിലനില്‍ക്കൂ എന്നാണ്.

പ്രൈം അംഗത്വ പ്ലാനുകള്‍ കൂടുതല്‍ ചെലവേറിയതായിരിക്കുമെന്ന് ആമസോണ്‍ കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. പുതുക്കിയ വില പട്ടിക പ്രകാരം, വാര്‍ഷിക പ്രൈം അംഗത്വത്തിന്റെ വില 500 രൂപ വര്‍ധിപ്പിച്ചു. അതായത് 999 രൂപ വിലയുള്ള വാര്‍ഷിക പ്ലാനിന് 1499 രൂപയും 329 രൂപ വിലയുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 1499 രൂപയുമായിരിക്കും. നിലവില്‍ ഇന്ത്യയില്‍ 129 രൂപ വിലയുള്ള പ്രതിമാസ പ്ലാനിന് 179 രൂപയാകും. വില മാറ്റം നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ല. എന്നിരുന്നാലും, അവരുടെ നിലവിലെ പ്ലാന്‍ അവസാനിച്ചുകഴിഞ്ഞാല്‍, അവര്‍ പുതിയ വില നല്‍കേണ്ടിവരും.

ടീനേജ് അംഗത്വ പദ്ധതികള്‍ക്ക് വിലക്കയറ്റത്തിന് പകരം വില കുറയുന്നതിന് സാക്ഷ്യം വഹിക്കും. 18നും 24നും ഇടയിലുള്ള ഉപയോക്താക്കള്‍ക്ക് യൂത്ത് അംഗത്വ പ്ലാനുകള്‍ ലഭ്യമാണ്. പുതിയ പ്ലാനിന് ഇപ്പോള്‍ 749 രൂപയാണ് വില. ഈ അംഗത്വങ്ങള്‍ക്ക് വര്‍ദ്ധനയ്ക്ക് പകരം വില കുറയും. യൂത്ത് മെമ്പര്‍ ഓഫര്‍ 499 രൂപയ്ക്ക് ലഭിക്കും, ഇപ്പോള്‍ 749 രൂപയ്ക്ക് ലഭിക്കുന്നത് 499 രൂപയ്ക്ക് ലഭിക്കും. പ്രതിമാസ, ത്രൈമാസ പ്രൈം അംഗത്വം യഥാക്രമം 89 രൂപയില്‍ നിന്ന് 64 രൂപയായും 299 രൂപയില്‍ നിന്ന് 164 രൂപയായും കുറയ്ക്കും.

Related Articles

© 2024 Financial Views. All Rights Reserved