ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ഏഴ് ഇന്ത്യന്‍ സിനിമകള്‍ റിലീസ് ചെയുന്നു; തീരുമാനം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍

May 15, 2020 |
|
News

                  ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ഏഴ് ഇന്ത്യന്‍ സിനിമകള്‍ റിലീസ് ചെയുന്നു; തീരുമാനം ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍

ന്യൂഡല്‍ഹി: ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ഏഴ് ഇന്ത്യന്‍ സിനിമകള്‍ ഉടനെ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍ മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ്‍ പ്രൈം വഴി റിലീസ് ചെയ്യുന്നത്.

അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് മലയാളത്തില്‍ റിലീസ് ചെയ്യുന്നത്. അമിതാഭ് ബച്ചനും വിദ്യാ ബാലനും അഭിനയിച്ച ഷൂജിത്ത് സര്‍ക്കറിന്റെ കോമഡി ഡ്രാമയായ ഗുലാബോ സിതാബോയും വിദ്യാ ബാലന്റെ ശകുന്തളാദേവി: ഹുമന്‍ കംപ്യൂട്ടറുമാണ് ബോളീവുഡില്‍നിന്ന് റിലീസ് ചെയ്യുന്നത്.

തമിഴ് വിഭാഗത്തില്‍, ജ്യോതികയും ജെജെ ഫെഡറികും താരങ്ങളായ പൊന്‍മഗള്‍ വന്താല്‍, കന്നഡയില്‍ 'ലോ', ഫ്രഞ്ച് ബിരിയാണി എന്നിവയും തമിഴിലും തെലുങ്കിലും നിര്‍മിച്ച് കീര്‍ത്തി സൂരേഷ് അഭിനയിച്ച പെന്‍ഗ്വിന്‍ എന്നിവയുമാകും ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുക. പൊന്‍മുഗള്‍ വന്താല്‍ ആയിരിക്കും ആദ്യം റിലീസ് ചെയ്യുക. മെയ് 29ന്. തുടര്‍ന്ന് ജൂണ്‍ 12ന് ഗുലാബോ സിതാബോയും പ്രൈംവഴി കാണാം. മെയ്ക്കും ജൂലായ്ക്കുമിടയിലായിക്കും മറ്റുസിനിമകളും ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുക.

Related Articles

© 2025 Financial Views. All Rights Reserved